തൃശൂരില്‍ ഭൂചലനം!!!

തൃശൂര്‍: തൃശൂരില്‍ ഇന്നലെ രാത്രി 11.13 ഓടെ നേരിയ ഭൂചലനം. ഒരു സെക്കന്‍ഡ് ദൈര്‍ഘ്യത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. തൃശൂര്‍ നഗരത്തില്‍ പാട്ടുരായ്ക്കല്‍, വിയ്യൂര്‍, ലാലൂര്‍, ചേറൂര്‍, ഒല്ലൂര്‍, പൂച്ചട്ടി, കണ്ണംകുളങ്ങര, കൂര്‍ക്കഞ്ചേരി, ചിയ്യാരം വിജയമാത പള്ളി, അമ്മാടം, പെരിഞ്ചേരി, കോലഴി, മണ്ണുത്തി, ആശാരിക്കാട്, പട്ടാളക്കുന്ന്, അയ്യന്തോള്‍, മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടു.

മഴ പെയ്യുന്നതിനാല്‍ ഇടി മുഴക്കം അതിന്റെ ഭാഗമാണെന്നായിരുന്നു ആദ്യം സംശയിച്ചത്. വീടിന്റെ വാതിലുകള്‍ ശബ്ദത്തോടെ ഇളകുകയും, പാത്രങ്ങള്‍ മറിഞ്ഞു വീഴുകയും ചെയ്തതായി നാട്ടുകാര്‍ പറഞ്ഞു. പ്രഭവ കേന്ദ്രവും തീവ്രതയും വ്യക്തമായിട്ടില്ല.

pathram desk 1:
Related Post
Leave a Comment