ഇന്ത്യയുടെ അഭിമാനമായി മാറിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് അഭ്രപാളിയിലെത്തുന്നു. യഥാര്‍ത്ഥ സംഭവത്തിന്റെ പുനരാവിഷ്‌കരണമായി ഇറങ്ങുന്ന ചിത്രത്തിന് ഉറി എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഉറിയില്‍ നടന്ന ഭീകരാക്രമണം പശ്ചാത്തലമാക്കിയാണ് ചിത്രം. ആദിത്യ ധര്‍ ആണ് സംവിധാനം.
വിക്കി കൗശല്‍ നായക കഥാപാത്രമാകുന്നു. ജനുവരി 11ന് ചിത്രം തിയറ്ററുകളിലെത്തും. 2016 സെപ്റ്റംബര്‍ 18നായിരുന്നു ഉറി ഭീകരാക്രമണം. ഇന്ത്യയുടെ 17 ജവാന്മാരാണ് അന്ന് വീരമൃത്യു വരിച്ചത്. ഇതേ തുടര്‍ന്നാണ് ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത്. അതില്‍ 45 ഭീകരരെ ഇന്ത്യയ്ക്ക് വധിക്കാനായിരുന്നു.
Leave a Comment