ചങ്ങനാശ്ശേരി: സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയില്‍ വിശ്വാസികള്‍ക്ക് തീരുമാനമെടുക്കാമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. വിധി നിലനില്‍ക്കുമ്പോള്‍ പോലും ശബരിമലയില്‍ പ്രവേശിക്കണോ എന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് വിശ്വാസി സമൂഹമാണ്. അക്കാര്യം അവര്‍ തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് എന്‍എസ്എസ്.
സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് എന്‍എസ്എസ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. അതേസമയം വിധി നിരാശാജനകമെന്നായിരുന്നു എസ്എന്‍ഡിപിയുടെ നിലപാട്.
Leave a Comment