കൊച്ചി: ശബരിമലയില്‍ പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിയില്‍ പ്രതികരണവുമായി നടി രഞ്ജിനി. ഹൈന്ദവതയുടെ കറുത്തദിനമാണ് ഇന്ന്. ലിംഗസമത്വത്തിന്റെ പേരില്‍ പാരമ്പര്യവും അനുഷ്ഠാനങ്ങളും തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് രഞ്ജിനി ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഈ വിധിയെ ഒറ്റക്കെട്ടായി അട്ടിമറിക്കണം. അയ്യപ്പന്റെ ബ്രഹ്മചര്യ വത്രം കാത്തുസൂക്ഷിക്കാന്‍ തന്റെ ഒപ്പം ആരെല്ലാമുണ്ടാകുമെന്ന് ഫെയ്സ്ബുക്കില്‍ അവര്‍ ചോദിച്ചു. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് രഞ്ജിനി ഫെയ്സ്ബുക്കില്‍ പ്രതികരിച്ചത്.
ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശമനുവദിക്കാമെന്നായിരുന്നു സുപ്രിംകോടതി വിധി. ഭക്തിയില്‍ തുല്യതയാണ് വേണ്ടതെന്ന് പറയുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ചരിത്രപ്രധാനമായ വിധിയില്‍ ലിംഗ വിവേചനം സ്ത്രീകളുടെ അന്തസ്സ് ഇടിക്കുന്നതാണെന്നും വ്യക്തമാക്കുന്നു. സ്ത്രീകളെ ഒരു തരത്തിലും പുരുഷന്മാരുടെ കീഴെയായി കാണാനാകില്ലെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
Leave a Comment