വിശാല്‍ ‘എന്നെക്കുറിച്ച് പറയുന്നത് കേട്ടുള്ള കീര്‍ത്തി സുരേഷിന്റെ ആ ചിരി ഞാന്‍ ഒരിക്കലും മറക്കില്ല’; ശ്രീറെഡ്ഡി

നടി ശ്രീറെഡ്ഡിയുടെ ആരോപണങ്ങള്‍ തെന്നിന്ത്യന്‍ സിനിമ ലോകത്ത് വലിയ വിവാദങ്ങള്‍ക്കാണ് കാരണമായത്. പ്രമുഖ താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്കെതിരേ ശ്രീറെഡ്ഡി ആരോപണം ഉന്നയിച്ചു. എന്നാല്‍ അടുത്തിടെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കെതിരേയുള്ള ആരോപണം വലിയ വിവാദങ്ങള്‍ക്കാണ് കാരണമായത്. എന്നാല്‍ ഇപ്പോള്‍ തെന്നിന്ത്യന്‍ സുന്ദരി കീര്‍ത്തി സുരേഷിന് നേരെ തിരിഞ്ഞിരിക്കുകയാണ് ശ്രീ റെഡ്ഡി. കീര്‍ത്തി സുരേഷിന്റെ ചിരിയാണ് താരത്തെ പ്രകോപിപ്പിച്ചത്.
അറ്‌ലൃശേലൊലിേ

വിശാല്‍ നായകനായെത്തുന്ന സണ്ടക്കോഴിയിലെ നായികയാണ് കീര്‍ത്തി സുരേഷ്. ചിത്രത്തിന്റെ പ്രമോഷന്റെഭാഗമായി നടന്ന പത്ര സമ്മേളനത്തിനിടെ ശ്രീറെഡ്ഡിയെക്കുറിച്ച് ചോദ്യം ഉയര്‍ന്നു. വിവാദങ്ങള്‍ ഉണ്ടാക്കുന്നതുകൊണ്ട് ശ്രീറെഡ്ഡിക്ക് അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത് നല്ലകാര്യമാണെന്നും അതിനെ പോസ്റ്റിവായി കാണണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അവരുടെ കൂടെ അഭിനയിക്കുന്ന ആള്‍ ഇവരില്‍ നിന്ന് രക്ഷ നേടുന്നതായി ഒരു ക്യാമറ സ്ഥാപക്കണം എന്നും വിശാല്‍ പറഞ്ഞു. ഇത് കേട്ട് കീര്‍ത്തി ചിരിക്കുകയായിരുന്നു. ഇതോടെയാണ് മുന്നറിയിപ്പുമായി ശ്രീറെഡ്ഡി രംഗത്തെത്തിയത്.

‘എന്നെക്കുറിച്ച് വിശാല്‍ പറയുന്നത് കേട്ടുള്ള കീര്‍ത്തി സുരേഷിന്റെ ചിരി അരോചമായിരുന്നു…വിഷമിക്കേണ്ട മാഡം നിങ്ങള്‍ എന്നും നല്ല നിലയില്‍ ആകണമെന്നില്ല. ഒരു നല്ല ദിവസം നിങ്ങള്‍ക്ക് പോരാടുന്നവന്റെ വേദന മനസിലാകും..ഞാന്‍ ഒരിക്കലും നിങ്ങളുടെ ചിരി മറക്കില്ല…ഓര്‍മയില്‍ ഇരിക്കട്ടെ ..ഇപ്പോള്‍ നിങ്ങള്‍ മേഘങ്ങള്‍ക്കിടയില്‍ പറക്കുകയാണ്… ഫേയ്സ്ബുക്കിലൂടെ ആയിരുന്നു ശ്രീറെഡ്ഡിയുടെ പ്രതികരണം.

നടന്മാരായ നാനി, രാഘവ ലോറന്‍സ്, ശ്രീകാന്ത്, സംവിധായകരായ മുരുഗദോസ്, സുന്ദര്‍ സി തുടങ്ങിയവര്‍ക്കെതിരേ ശ്രീറെഡ്ഡി രംഗത്തെത്തിയിരുന്നു. നാനിയ്ക്കെതിരേ ആരോപണം ഉന്നയിച്ചതിന് പിന്നാലെ വിശാല്‍ ശ്രീറെഡ്ഡിയ്ക്ക് നേരെ രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടു.

pathram desk 2:
Related Post
Leave a Comment