‘കജോളിന്റെ പഴ്സണല്‍ നമ്പര്‍ ഇന്നാ പിടച്ചോ’…!! എട്ടിന്റെ പണികിട്ടി അജയ് ദേവ്ഗണ്‍

വാട്ട്സാപ്പിന് പകരം ട്വിറ്ററില്‍ സന്ദേശമയച്ചു പോയതില്‍ തലയ്ക്ക് കയ്യും വച്ചിരിക്കുകയാണ് അജയ് ദേവ്ഗണ്‍ എന്നാണ് ബോളിവുഡില്‍ നിന്നുള്ള വര്‍ത്തമാനം. കജോളിനെ അന്വേഷിച്ച ആര്‍ക്കോ ഉള്ള സന്ദേശമാണ് അബദ്ധത്തില്‍ ട്വീറ്റായി പോയത്. ‘കജോള്‍ ഇവിടെയില്ല, വാട്ട്സാപ്പ് നമ്പറില്‍ വിളിക്കുക’ എന്ന സന്ദേശത്തോടൊപ്പം കജോളിന്റെ പഴ്സണല്‍ നമ്പര്‍ കൂടി വച്ചായിരുന്നു ഭര്‍ത്താവും നടനുമായ അജയ്ന്റെ ട്വീറ്റ്.

പിന്നീടുണ്ടായ പൂരം പറഞ്ഞറിയിക്കേണ്ടതില്ല. കജോളിന് വാട്ട്സാപ്പ് സന്ദേശമയച്ചതിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് അജയ്നെ ട്വിറ്ററില്‍ ആരാധകര്‍ ട്രോളുന്നത്.

pathram desk 2:
Related Post
Leave a Comment