ബിഷപ്പ് ഫ്രാങ്കോയെ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ജയിലിൽ സന്ദർശിച്ചു

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ റിമാൻഡിലായി ജയിലിൽ കഴിയുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് സന്ദര്‍ശിച്ചു. പാലാ സബ്‍‍ജയിലിലെത്തിയായിരുന്നു സന്ദര്‍ശനം.

സഹായമെത്രാൻ ജേക്കബ് മുരിക്കനും പാലാ ബിഷപ്പിനൊപ്പമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ബിഷപ്പ് ഫ്രാങ്കോയെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയ്ക്ക് ശേഷമാണ് പാലാ സബ്ജയിലിലേയ്ക്ക് മാറ്റിയത്.

pathram desk 2:
Related Post
Leave a Comment