ബിഗ്ബോസില്‍ ശ്രീശാന്തിനെ അപമാനിക്കാനുള്ള ശ്രമം,പ്രതിഷേധം ശക്തം

ഹിന്ദി ബിഗ് ബോസിന്റെ 12-ാം പതിപ്പിന്റെ തുടക്കം മുതല്‍ ഏറ്റവുമധികം ശ്രദ്ധനേടിയ താരം ശ്രീശാന്താണ്. പരിപാടി തുടങ്ങി രണ്ടാം ദിനം തന്നെ മത്സരമുപേക്ഷിച്ച് പുറത്തിറങ്ങുകയാണെന്ന് പ്രഖ്യാപിച്ചാണ് ശ്രീശാന്ത് തുടങ്ങിയത്. പിന്നീട് സല്‍മാന്‍ ഖാന്‍ എത്തിയ വീക്കെന്‍ഡ് എപ്പീസോഡിലും താരം ശ്രീശാന്ത് തന്നെയായിരുന്നു. എന്നാല്‍ രണ്ടാം ആഴ്ചയിലേക്ക് കടന്നപ്പോള്‍ ബിഗ് ബോസില്‍ ശിക്ഷ ഏറ്റുവാങ്ങേണ്ടി വന്ന ശ്രീശാന്തിനായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍.

ഒരു ടാസ്‌കിന്റെ ഭാഗമായാണ് ശ്രീശാന്തിന് ശിക്ഷ ലഭിച്ചത്. കുടുംബാംഗങ്ങള്‍ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തിയ മത്സരത്തില്‍ ശ്രീ അടങ്ങിയ ടീം പരാജയപ്പെടുകയായിരുന്നു. ഇതിന്റെ ഫലമായി ടീമിലൊരാള്‍ ശിക്ഷ ഏറ്റുവാങ്ങണമെന്ന പ്രഖ്യാപനമെത്തി. തുടര്‍ന്ന് ശ്രീശാന്ത് സ്വമേധയ ശിക്ഷ സ്വീകരിക്കാന്‍ മുന്നോട്ടെത്തുകയായിരുന്നു. മുഖം മുഴുവന്‍ കരിപുരട്ടുകയായിരുന്നു ശിക്ഷ. എന്നാല്‍ ശ്രീശാന്തിന് നല്‍കി ശിക്ഷ വളരെ മോശമാണെന്നും അദ്ദേഹത്തെ അപമാനിക്കുകയാണ് ബിഗ്ബോസിന്റെ ശ്രമമെന്നുമാണ് ആരാധകര്‍ ആരോപിക്കുന്നത്.

pathram desk 2:
Related Post
Leave a Comment