നടന്‍ രാജ്കുമാറിനെ വീരപ്പന്‍ തട്ടിക്കൊണ്ടുപോയ കേസ്‌,ഒന്‍പത് പ്രതികളെ വെറുതേവിട്ടു: വിധിപ്രഖ്യാപനം ഇരയും പ്രധാനപ്രതിയും മരിച്ച് വര്‍ഷങ്ങള്‍ക്കു ശേഷം

ഈറോഡ്: പ്രശസ്ത കന്നട നടന്‍ രാജ്കുമാറിനെ വീരപ്പന്‍ തട്ടിക്കൊണ്ടുപോയ കേസില്‍ പതിനെട്ടുവര്‍ഷത്തിനു ശേഷം വിധിപ്രഖ്യാപിച്ചു. കേസില്‍ വീരപ്പന്‍ സംഘാംഗങ്ങളായ ഒന്‍പത് പ്രതികളെ കോടതി വെറുതെവിട്ടു. ഈറോഡ് ഗോപിചിട്ടിപ്പാളയം അഡീഷണല്‍ ജില്ല മജിസ്‌ട്രേറ്റ് മണിയാണ് വിധി പ്രസ്താവിച്ചത്. ഇരയും പ്രധാനപ്രതിയും മരിച്ച് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വിധിപ്രഖ്യാപനം.

2000ലാണ് വീരപ്പനും സംഘവും തമിഴ്‌നാട് ഈറോഡിലെ താലാവടിയിലുള്ള ഫാംഹൗസില്‍ നിന്നും രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചത്. 108 ദിവസം വനത്തില്‍ തടങ്കലില്‍ പാര്‍പ്പിച്ച രാജ്കുമാറിനെ നവംബര്‍ 15നാണ് വിട്ടയച്ചത്.

പ്രത്യേക ദൗത്യസംഘവുമായുള്ള ഏറ്റുമുട്ടലില്‍ 2004 ലാണ് വീരപ്പന്‍ കൊല്ലപ്പെട്ടത്. 2006 ല്‍ രാജ്കുമാറും മരിച്ചു.

pathram desk 2:
Related Post
Leave a Comment