പുതിയ ചിത്രത്തില്‍ ഗംഭീര മേക്കോവറുമായി സൗബിന്‍; ചിത്രത്തിനായി കൈയിലെ ടാറ്റു മാച്ച് താരം..വിഡിയോ കാണാം

പുതിയ ചിത്രത്തില്‍ ഗംഭീര മേക്കോവറുമായി സൗബിന്‍. ഗപ്പിക്കു ശേഷം ജോണ്‍ പോള്‍ സംവിധാനം ചെയ്യുന്ന അമ്പിളി എന്ന സിനിമയില്‍ ടൈറ്റില്‍ വേഷത്തിലാണ് സൗബിന്‍ എത്തുന്നത്.
ചിത്രത്തില്‍ സൗബിന്റെ ഗംഭീര മേക്കോവറും കാണാം. സിനിമയ്ക്കായി മേക്കപ്പ് ചെയ്യുന്നതിന്റെ വിഡിയോ താരം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിട്ടുണ്ട്. കയ്യിലെ ടാറ്റു നീക്കം ചെയ്യുന്ന വിഡിയോ ആണ് സൗബിന്‍ പ്രേക്ഷകര്‍ക്കായി പങ്കുവച്ചത്.
കയ്യിലെ ടാറ്റു മായ്ക്കുക എന്നത് നിസ്സാരകാര്യമല്ല. വളരെയധികം വേദന അനുഭവിക്കേണ്ടി വരും. എന്നാല്‍ സൗബിന്റെ കാര്യത്തില്‍ സംഗതി ഒറിജിനല്‍ അല്ല.
സൗബിന്റെ ടാറ്റു നീക്കം ചെയ്യുകയല്ല, ശരീരത്തിന്റെ നിറത്തിനോടു ചേരുന്ന മേക്കപ്പ് ഇട്ട് മറയ്ക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. സൗബിനൊപ്പം രണ്ട് പുതുമുഖങ്ങളാണ് അമ്പിളിയിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നസ്രിയ നസിമിന്റെ സഹേദരന്‍ നവിന്‍ നസീം!, പുതുമുഖമായ തന്‍വി റാം എന്നിവരാണ് സൗബിനൊപ്പം ചിത്രത്തിലെത്തുക. ഇടുക്കി, ബെംഗളൂരൂ, രാജസ്ഥാന്‍, ലഡാക്ക്, ഗോവ തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ സിനിമ തിയറ്ററുകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

pathram:
Related Post
Leave a Comment