ലൈംഗിക ചുവയോടെ അധ്യപികമാര്‍ക്കെുനേരെ ബിജെപി നേതാവിന്റെ അസഭ്യവര്‍ഷം (വീഡിയോ)

തിരുവനന്തപുരം: കോളേജ് അധ്യാപികമാര്‍ക്കു നേരെ അസഭ്യവര്‍ഷവുമായി ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്. ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളേജിലെ പ്രിന്‍സിപ്പലിനും അധ്യാപികമാര്‍ക്കും എതിരെയായിരുന്നു പ്രതിഷേധ യോഗത്തിനിടയില്‍ ബിജെപി നേതാവിന്റെ അശ്ലീല പ്രസംഗം.

കഴിഞ്ഞ ആഴ്ച കോളേജില്‍ നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ പൊലീസ് കേസെടുത്തതോടെ ആറ് എബിവിപി പ്രവര്‍ത്തകരെ കോളേജില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനെതിരെ പാറശാലയില്‍ സംഘടിപ്പിച്ച പ്രതിഷേധയോഗത്തിലാണ് എസ്.സുരേഷ് അധ്യപികമാര്‍ക്കെതിരെ ലൈംഗിക ചുവയോടെ സംസാരിച്ചത്.

പ്രിന്‍സിപ്പലും ഏതാനും അധ്യാപികമാരും സിപിഎം അനുകൂലികളായതിനാലാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്തതെന്ന് ആരോപിച്ചായിരുന്നു ബിജെപിയുടെ പ്രതിഷേധം. സുരേഷിനെതിരെ പൊലീസില്‍ പരാതി നല്‍കാനാണ് കോളേജ് മാനേജ്‌മെന്റിന്റെ തീരുമാനം. നേരത്തെയും പലതവണ സുരേഷിന്റെ പ്രസംഗങ്ങള്‍ വിവാദമായിട്ടുണ്ട്.

pathram desk 2:
Related Post
Leave a Comment