അനില്‍ അംബാനിയുടെ കീശ നിറയ്ക്കാനായി നരേന്ദ്ര മോദി ജവാന്മാരുടെ പണം അപഹരിച്ചു,കടുത്ത ആരോപണവുമായി രാഹുല്‍ ഗാന്ധി

അമേഠി: റാഫേല്‍ കരാരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിടാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ മോദിയെ കള്ളനെന്നു വിളിച്ചത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് രാഹുല്‍ പറഞ്ഞു.

അനില്‍ അംബാനിയുടെ കീശ നിറയ്ക്കാനായി നരേന്ദ്ര മോദി ജവാന്മാരുടെ പണം അപഹരിച്ചെന്ന് രാഹുല്‍ ആരോപിച്ചു.”ഫ്രാന്‍സ് മുന്‍ പ്രസിഡന്റ് നരേന്ദ്ര മോദിയെ കള്ളനെന്നു വിളിച്ചു. അദ്ദേഹം എന്തുകൊണ്ടാണ് അങ്ങനെ വിളിച്ചതെന്ന് മോദി വിശദീകരിക്കണം”- തന്റെ പാര്‍ലമെന്റായ അമേഠിയില്‍ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ പറഞ്ഞു.

കരാറില്‍ അന്വേഷണം നടത്താന്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) രൂപീകരിക്കണമെന്ന് രാഹുല്‍ ആവര്‍ത്തിച്ചു. ഇതോടെ മാത്രമേ 2016 ല്‍ എന്‍.ഡി.എ സര്‍ക്കാര്‍ ഒപ്പുവച്ച 58,000 കോടി രൂപയുടെ കരാറിന്റെ പിന്നാമ്പുറം അറിയൂവെന്നും രാഹുല്‍ പറഞ്ഞു.

pathram desk 2:
Related Post
Leave a Comment