കനത്ത മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപൂരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത. പത്തനംതിട്ട , ഇടുക്കി , വയനാട് എന്നീ ജില്ലകളില്‍ 25നും ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ 26 നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഞ്ഞ (yellow ) അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 64.4 മുതല്‍ 124.4 മി. മീ വരെ ശക്തമായ മഴക്ക് സാധ്യത ഉണ്ട്. ഈ ജില്ലകളില്‍ ആവശ്യമായ ജാഗ്രത പാലിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രസ്തുത സാഹചര്യം നേരിടുന്നതിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

pathram:
Related Post
Leave a Comment