യൂട്യൂബില്‍ റീലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു ലക്ഷത്തിലധികം കാഴ്ച്ചക്കാര്‍ തീവണ്ടിയിലെ പുതിയ ഗാനം

കൊച്ചി:ജീവാംശമായി എന്ന പാട്ടിന് പിന്നാലെ തീവണ്ടിയിലെ പുതിയ പാട്ടിനെയും ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം പുറത്തു വിട്ട വിജന തീരമേ എന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. യൂട്യൂബില്‍ റീലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഒരു ലക്ഷത്തിലധികം ആളുകളാണ് ഗാനം കണ്ടത്. ഡോ. നിര്‍മ്മലാദേവിയുടേതാണ് ഗാനത്തിലെ വരികള്‍. കൈലാസ് മേനോന്‍ സംഗീതം നല്‍കിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് നിവി വിശാലാണ്.

തൊഴില്‍ രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതം ആക്ഷേപ ഹാസ്യ രൂപേണ അവതരിപ്പിക്കുന്ന ചിത്രമാണ് തീവണ്ടി. ചിത്രത്തിനു വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത് വിനി വിശ്വലാലാണ്. ടോവിനോ തോമസാണ് ബിനീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ പുതുമുഖ നടി സംയുക്ത മേനോനാണ് ടോവിനോയുടെ നായികയായി വേഷമിടുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

pathram desk 2:
Related Post
Leave a Comment