കോണ്‍ഗ്രസില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യം ഉറപ്പാക്കും,അച്ചടക്കരഹിതമായ ഒരു പ്രവര്‍ത്തനവും വച്ചുപൊറുപ്പിക്കില്ലെന്ന് മുല്ലപ്പള്ളി

ഡല്‍ഹി: കോണ്‍ഗ്രസില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യം ഉറപ്പാക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അച്ചടക്കമില്ലാത്ത ഒരു പ്രസ്താനത്തിനും മുന്നോട്ട് പോകാന്‍ സാധിക്കില്ല. അച്ചടക്കത്തില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനം കോണ്‍ഗ്രസിലുണ്ടാകുമെന്നും അച്ചടക്കരഹിതമായ ഒരു പ്രവര്‍ത്തനവും പാര്‍ട്ടില്‍ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

രാജ്യം ആപത്കരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഇതില്‍നിന്നും രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ സാധിക്കുകയുള്ളുവെന്നും രാമചന്ദ്രന്‍ പറഞ്ഞു.

pathram desk 2:
Related Post
Leave a Comment