യുവതാരനിരയുടെ ആഘോഷവുമായി കുമ്പാരീസ് എത്തുന്നു

കൊച്ചി:ഷാലു റഹീം, അശ്വിന്‍ ജോസ്, മാട, എല്‍ദോ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സാഗര്‍ ഹരി തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമായ കുന്പാരീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രശസ്ത ചലച്ചിത്രതാരം ആന്റണി വര്‍ഗീസ്(പെപ്പേ)യുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ റിലീസായി. അഗ്രോ ഫിലിം സൊസൈറ്റി അവതരിപ്പിക്കുന്ന ചിത്രം വിഷ്ണു ശര്‍മ്മയാണ് നിര്‍മ്മിക്കുന്നത്. നാലു സുഹൃത്തുക്കളുടെ കഥ പറയുന്ന കുന്പാരീസില്‍ പുതുമുഖ താരങ്ങളായ റോണ, അസ്‌റ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു .

22 ശനിയാഴ്ച പ്രെമോ വീഡിയോ റിലീസാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ചിത്രീകരണം തുടങ്ങും. ശ്രീകാന്ത് ഈശ്വര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയുടെ എഡിറ്റര്‍ അശ്വിന്‍ കൃഷ്ണയാണ്. പ്രൊഡക്ഷന്‍ കണ്‍ഡ്രോളര്‍ ഇസ്മയില്‍ എറണാകുളം, കലാസംവിധാനം ശ്രീജിത്ത് ശ്രീധര്‍, മെയ്ക്കപ്പ് സജി കാട്ടാക്കട, കോസ്റ്റ്യും ഡിസൈനര്‍ സിനി, ചീഫ് അസിസ്റ്റന്‍ഡ് ഡയറക്ടര്‍ സംഗീത് ജോയ്, അസോസിയേറ്റ് ഡയറക്ടര്‍ അഖില്‍ കഴക്കൂട്ടം, പ്രൊഡക്ഷന്‍ ഡിസൈനര്‍ അന്‍സില്‍ ജലീല്‍, സ്റ്റില്‍സ് കിരണ്‍ ലൈറ്റ് പെയിന്റര്‍, പബ്ലിസിറ്റി ഡിസൈന്‍ അനന്തു അശോകന്‍, അസിസ്റ്റന്‍ഡ് ഡയറക്ടേഴ്‌സ് ഷബാസ് റഷീദ്, സച്ചു കെ ഭാസി, നിഷാദ് നിസാര്‍, പിആര്‍ഓ സുനിത സുനില്‍.

pathram desk 2:
Related Post
Leave a Comment