കോര്‍പറേഷന്‍ അടച്ചുപൂട്ടിയ വീട് കുത്തിത്തുറന്നു, ഡല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരിക്കെതിരെ കേസെടുത്ത് പൊലീസ്

ന്യുഡല്‍ഹി: പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് അനധികൃതമായി പ്രവേശിച്ചുവെന്ന പരാതിയില്‍ ഡല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരിക്കെതിരെ പൊലീസ് കേസെടുത്തു. ഷഹ്ദാര മുനിസിപ്പല്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി ഡയറക്ടറുടെ പരാതിയിലാണ് നടപടി.

പാല്‍ വിതരണ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതരാണ് അനധികൃതമായി പ്രവര്‍ത്തിച്ചതെന്ന പേരില്‍ കെട്ടിടം പൂട്ടിയത്. ഡല്‍ഹി മാസ്റ്റര്‍ പ്ലാന്‍ ചട്ടങ്ങള്‍ തെറ്റിച്ച് പ്രവര്‍ത്തിച്ചതിന്റെ പേരിലായിരുന്നു നടപടി. ഞായറാഴ്ച ഇവിടെയെത്തിയ മനോജ് തിവാരി പൂട്ട് തകര്‍ക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യം പ്രചരിക്കുകയും ചെയ്തിരുന്നു. വീടുകള്‍ അടച്ചുപൂട്ടുന്നതിനെതിരായ തന്റെ നിലപാടാണിതെന്നും മനോജ് തിവാരി പറഞ്ഞിരുന്നു.

ഗോകുല്‍പുരിയിലെ ഒരു വീടിന്റെ പൂട്ട് താന്‍ തകര്‍ത്തു. ഇതുകൊണ്ടെന്നും നിര്‍ത്താന്‍ പോകുന്നില്ല. എല്ലാ സ്ഥലത്തും താന്‍ പോകും. അനധികൃതമായി പൂട്ടിയ വീടുകള്‍ തുറക്കും. അത് തന്റെ പ്രതിജ്ഞയാണ്. വീടുകള്‍ തെരഞ്ഞെടുത്ത് പൂട്ടുന്നതില്‍ വലിയ അഴിമതിയാണ് നടക്കുന്നതെന്നും മനോജ് തിവാരി ആരോപിച്ചു.

pathram desk 2:
Related Post
Leave a Comment