തെലങ്കാന: ഗര്‍ഭിണിയിരിക്കെ തന്റെ മുമ്പിലിട്ടു ഭര്‍ത്താവിനെ വെട്ടിക്കൊന്ന അച്ഛനും അമ്മാവനും പരമാവധി ശിക്ഷ ലഭിക്കാന്‍ ജനകീയ പോരാട്ടത്തിനൊരുങ്ങി അമൃത വര്‍ഷിണി. ‘ജസ്റ്റിസ് ഫോര്‍ പ്രണയ്’ എന്ന ഫേസ്ബുക്ക് ക്യാംപയിനിലൂടെയാണ് പൊതുജനത്തിന്റെ സഹായത്തോടെ പോരാട്ടത്തിനൊരുങ്ങുന്നത്.
ഈ പേജിലൂടെ പ്രണയ്ക്ക് നീതി ലഭിക്കാനുള്ള പോരാട്ടങ്ങളെ ഏകോപിപ്പിക്കുകയാണ് അമൃതയുടെ ലക്ഷ്യം. തിങ്കളാഴ്ച്ച ആരംഭിച്ച ഫേസ്ബുക്ക് പേജില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ആറായിരം പേരാണ് പിന്തുടര്‍ന്നത്. ഇപ്പോള്‍ ഫോളോവേഴ്‌സിന്റെ എണ്ണം അറുപത്തയ്യായിരം പിന്നിട്ടു.
ആറുമാസം മുമ്പായിരുന്നു പ്രണയുടെയും അമൃതയുടേയും വിവാഹം. ഇരുവരും വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്നായിരുന്നു വിവാഹം. സവര്‍ണ വിഭാഗത്തില്‍ പെടുന്ന അമൃത മറ്റൊരു വിഭാഗത്തിലെ യുവാവിനെ വിവാഹം ചെയ്യുന്നതിനെതിരെ അമൃതയുടെ കുടുംബം രംഗത്തെത്തിയിരുന്നു.
തെലങ്കാനയിലെ നാല്‍കൊണ്ട ജില്ലയിലെ മിര്‍യല്‍ഗൊണ്ടയില്‍ വെച്ചായിരുന്നു പ്രണയിയെ അമൃതയുടെ അച്ഛനും അമ്മാവനും കൊടുത്ത ക്വട്ടേഷന്‍ പ്രകാരം അക്രമി വെട്ടിക്കൊന്നത്. 10 ലക്ഷം രൂപയുടെ ക്വട്ടേഷന്‍ ആയിരുന്നു അതെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ജ്യോതി ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ ചെക്കപ്പിന് ശേഷം അമൃതയുമായി പുറത്തിയപ്പോഴായിരുന്നു പ്രണയിനെ പുറകില്‍ നിന്നും വെട്ടിയത്. വെട്ടേറ്റു നിലത്തുവീണ പ്രണയിയിനെ അക്രമി വീണ്ടും ദേഹത്ത് വെട്ടുന്നത് ആശുപത്രിയുടെ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു
Leave a Comment