കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ നിര്‍ണായക സാക്ഷി മൊഴിമാറ്റിയതിനെ കുറിച്ച് കന്യാസ്ത്രീയുടെ സഹോദരിയുടെ പ്രതികരണം. ബിഷപ്പിനെതിരായ തെളിവുകള്‍ കൈവശമുണ്ടെന്ന് കന്യാസ്ത്രീയുടെ സഹോദരി വ്യക്തമാക്കി. ഇടവക വികാരി നിക്കോളാസ് മണിപ്പറമ്പിലിനെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. തെളിവുകള്‍ ഏല്‍പ്പിക്കേണ്ടിടത്ത് ഏല്‍പ്പിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും കൊടുക്കേണ്ട കാര്യമില്ല. സമരം തകര്‍ക്കാന്‍ ഫ്രാങ്കോ മുളയ്ക്കല്‍ ശ്രമിക്കുന്നുവെന്നും കന്യാസ്ത്രീയുടെ സഹോദരി പറഞ്ഞു.
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ താന്‍ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നാണ് കോടനാട് പള്ളി വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പില്‍ ഇപ്പോള്‍ പറയുന്നത്. ബിഷപ്പിനെതിരെ ശക്തമായ തെളിവുണ്ടെന്നു മൂന്നുമാസം മുന്‍പു കന്യാസ്ത്രീ പറഞ്ഞിരുന്നു. ഒരു തെളിവുപോലും ഇതുവരെ തന്നെ കാണിച്ചിട്ടില്ല. അവര്‍ സഭാ ശത്രുക്കളാണ്. തെരുവില്‍ ഇറങ്ങുന്നതിനു മുന്‍പ് തെളിവു പൊലീസിനു നല്‍കേണ്ടിയിരുന്നു. അതു കൈമാറാന്‍ അവരെ വെല്ലുവിളിക്കുന്നെന്നും ഫാ. നിക്കോളാസ് അറിയിച്ചു.
പീഡനത്തെക്കുറിച്ച് തനിക്ക് നേരത്തേ അറിവുണ്ടായിരുന്നെന്ന നിലപാടാണ് ഫാ. നിക്കോളാസ് സ്വീകരിച്ചിരുന്നത്. രൂപതയ്ക്കും വത്തിക്കാനും അയച്ച പരാതികളില്‍ ഫലം കാണാത്തതിനാല്‍ ഈ വര്‍ഷം ജൂണ്‍ രണ്ടിന് കോടനാട് വികാരി അനുരഞ്ജന ശ്രമം നടത്തിയെന്നായിരുന്നു പുറത്തുവന്ന വിവരം. വികാരിയും കന്യാസ്ത്രീകളും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നെന്നും ഫാ. നിക്കോളാസ് അറിയിച്ചു.
Leave a Comment