കൊച്ചി: വെള്ളത്തിനടിയിലും പ്രവര്‍ത്തിക്കുന്ന ഡ്രോണ്‍ ക്യാമറകളുമായി മലയാളി യുവാക്കള്‍. രാജ്യത്തെ ആദ്യ അണ്ടര്‍വാട്ടര്‍ ഡ്രോണ്‍, പ്രതിരോധ സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ.) സ്വന്തമാക്കി. കളമശ്ശേരി മേക്കര്‍ വില്ലേജിലെ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ഐറോവ് ടെക്‌നോളജീസ് വികസിപ്പിച്ചെടുത്തതാണിത്. 50 മീറ്റര്‍ ആഴത്തിലേക്ക് ചെന്ന് കപ്പലുകളുടെ അടിത്തട്ട്, സമുദ്രാന്തര്‍ഭാഗ കേബിളുകള്‍, പാലങ്ങളുടെ തൂണുകള്‍ തുടങ്ങിയവയുടെ തത്സമയ എച്ച്.ഡി. വീഡിയോ എന്നിവ എടുക്കാന്‍ ഡ്രോണ്‍ പ്രാപ്തമാണ്. ജോണ്‍സ് ടി. മത്തായി, പി. കണ്ണപ്പ പളനിയപ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് ഡ്രോണ്‍ വികസിപ്പിച്ചെടുത്തത്.
വിവിധോദ്ദേശ്യങ്ങള്‍ക്കായി ജലാന്തര്‍ഭാഗ ദൃശ്യങ്ങള്‍ തത്സമയം ചിത്രീകരിക്കുന്നതാണ് ‘ഐറോവ് ട്യൂണ’ എന്ന റോബോട്ടിക് ഡ്രോണ്‍. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ വിവിധ പദ്ധതികളുടെ സഹായ സഹകരണത്തോടെയാണ് ഈ ഉത്പന്നം ‘ഐറോവ്’ വികസിപ്പിച്ചെടുത്തത്.
റിമോട്ടഡ്‌ലി ഓപ്പറേറ്റഡ് വെഹിക്കിള്‍ വിഭാഗത്തില്‍ പെടുന്ന രാജ്യത്തെ ആദ്യ വാണിജ്യ ഡ്രോണ്‍ എന്‍.പി.ഒ.എല്ലിന്റെ ഗവേഷണ വികസന കാര്യങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്. തുടര്‍ന്ന് ഇത് പ്രതിരോധ മേഖലയിലെ വാണിജ്യാവശ്യങ്ങള്‍ക്കായും വിനിയോഗിക്കും.
Leave a Comment