ജലന്ധര്‍ ബിഷപ്പിന്റെ പീഡനത്തിനിരയായ കന്യാസ്ത്രീയുടെ ചിത്രം പുറത്ത് വിട്ട സംഭവം,വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

കൊച്ചി: ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ച കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി.

അതേസമയം, ജലന്ധര്‍ ബിഷപ്പിന്റെ പീഡനത്തിനിരയായ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടതിനെതിരെ കനത്ത പ്രതിഷേധം തുടരുകയാണ്. മിഷണറീസ് ഓഫ് ജീസസ് ചിത്രം പുറത്തുവിട്ടത് അപമാനിക്കാനെന്ന് സിസ്റ്റര്‍ അനുപമ പറഞ്ഞു. അതേസമയം, നീതി കിട്ടുന്നതു വരെ നിയമപോരാട്ടം തുടരുമെന്നും സമരം നടത്തിയത് സഭയ്ക്കു എതിരല്ലെന്നും കന്യാസ്ത്രികള്‍ പറഞ്ഞു.

അതേസമയം, യുക്തിവാദികളുടെ പിന്തുണയോടെ കന്യാസ്ത്രീകള്‍ ഗൂഢാലോചനകള്‍ നടത്തിയെന്ന് മിഷണറീസ് ഓഫ് ജീസസ് ആരോപിച്ചു. കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന് പറയുന്ന ദിവസം ബിഷപ്പ് കന്യാസ്ത്രീ മഠത്തില്‍ ഉണ്ടായിരുന്നില്ല എന്നതിന് തെളിവുകളുണ്ടന്നും ഈ തെളിവുകള്‍ അന്വേഷണ സംഘത്തിന് കമ്മീഷന്‍ കൈമാറുമെന്നും കമ്മീഷന്‍ പറഞ്ഞു.

pathram desk 2:
Related Post
Leave a Comment