ആരാധകന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വിജയ്‌യും ഭാര്യയും എത്തി, വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ആരാധകന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സൂപ്പര്‍താരം വിജയ് എത്തിയത് ഭാര്യ സംഗീതയ്ക്കൊപ്പം. താരത്തിന്റെ ഔദ്യോഗിക ഫാന്‍സ് അസോസിയേഷന്‍, വിജയ് മക്കള്‍ ഇയക്കം എന്ന സംഘടനയുടെ സെക്രട്ടറി ബിസി ആനന്ദിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് താരദമ്പതികള്‍ പോണ്ടിച്ചേരിയില്‍ എത്തിയത്. വിജയ് വരും എന്ന് അറിഞ്ഞ് ആയിരക്കണക്കിന് പേരാണ് വിവാഹ വേദിയില്‍ എത്തിയത്.

ഭാര്യ സംഗീതയുടെ കൈ പിടിച്ചാണ് താരം മണ്ഡപത്തിലേക്ക് കയറിയത്. ആരാധകരുടെ തിരക്കില്‍ നിന്ന് ഭാര്യയെ ചേര്‍ത്തു പിടിക്കുന്നുണ്ട് താരം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് വിവാഹ ദൃശ്യങ്ങള്‍. പോണ്ടിച്ചേരി നഗരത്തില്‍ താരത്തിന് സ്വാഗതം അരുളിക്കൊണ്ട് നിരവധി ഫല്‍ക്സുകളാണ് പൊങ്ങിയത്. എന്നാല്‍ അപ്പോഴും താരം എത്തുമെന്ന പ്രതീക്ഷ ഇല്ലായിരുന്നു.

എന്നാല്‍ വൈകുന്നേരം നടന്ന റിസപ്ഷനില്‍ വിജയ് എത്തുമെന്ന് ഉറപ്പായതോടെ താരത്തെ കാണാന്‍ വിവാഹ വേദിയില്‍ ആരാധകര്‍ തടിച്ചുകൂടി. ആരാധകരുടെ തിരക്കില്‍ നിന്ന് വളരെ ബുദ്ധിമുട്ടിയാണ് വിജയും സംഗീതയും കല്യാണ ചെറുക്കന്റേയും പെണ്ണിന്റേയും അടുത്ത് എത്തിയത്. ചടങ്ങിന് ബുദ്ധിമുട്ടുണ്ടാവാതിരിക്കാന്‍ ദമ്പതികള്‍ പെട്ടെന്ന് വേദിവിട്ടു.

pathram desk 2:
Related Post
Leave a Comment