നീതി തേടിയുള്ള പോരാട്ടത്തില്‍ അങ്ങ് മാര്‍ഗ ദീപമാകും സര്‍; നമ്പി നാരാണന് അഭിനന്ദനങ്ങളുമായി ദിലീപ്

ചാരക്കേസില്‍ നിരപരാധിയാണെന്ന് തെളിഞ്ഞ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് അഭിനന്ദനവുമായി നടന്‍ ദിലീപ്. ചാരക്കേസിലെ നിയമ യുദ്ധത്തില്‍ സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധി നേടിയെടുത്തതിന് പിന്നാലെയാണ് നമ്പി നാരായണന് ദിലീപ് അഭിനന്ദിച്ച് രംഗത്തെത്തിയത്. നീതി തേടിയുള്ള പോരാട്ടത്തില്‍ അങ്ങ് മാര്‍ഗദീപമാകു’മെന്ന് ദിലീപ് ഫേസ്ബുക്കില്‍ കുറിച്ചു.

‘അഭിനന്ദനങ്ങള്‍ നമ്പി നാരായണന്‍സര്‍, നീതി തേടിയുള്ള പോരാട്ടത്തില്‍ അങ്ങ് മാര്‍ഗ്ഗ ദീപമായ് പ്രകാശിക്കും.’

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപ് താന്‍ നിരപരാധിയാണെന്ന് തന്നെയാണ് പറയുന്നത്. കേസില്‍ തനിക്കെതിരേ ഗൂഢാലോചന നടത്തിയാണ് കുടുക്കിയതെന്നും ദിലീപ് പറഞ്ഞിരുന്നു. ദിലീപിനെ കേസില്‍ അറസ്റ്റ് ചെയ്തപ്പോള്‍തന്നെ ദിലീപിന് വേണ്ടി വാദിച്ചവര്‍ എടുത്ത പറഞ്ഞ കാര്യമായിരുന്നു നമ്പിനാരായണന്റ കേസ്. ദിലീപും ഇതുപോലെ കുറ്റവിമുക്തനാകുമെന്നും പൊലീസിന്റെ തെറ്റ് അപ്പോള്‍ മനസിലാകുമെന്നായിരുന്നു ദിലീപ് അനുകൂലികളുടെ വാദം. ഇപ്പോള്‍ സുപ്രീം കോടതി വിധി വന്നതോടെ ദിലീപ് തന്നെ രംഗത്തെത്തിയിരിക്കുകയാണെന്നതും ശ്രദ്ധേയമാണ്.

നേരത്തെ മാധവന്‍, സൂര്യ അടക്കമുള്ള താരങ്ങള്‍ നമ്പി നാരായണന് അഭിനന്ദനം നേര്‍ന്ന് എത്തിയിരുന്നു. ‘അവസാന കുറ്റവിമുക്തി, ഇതൊരു പുതിയ തുടക്കം’മാധവന്‍ ട്വീറ്റ് ചെയ്തു. വിധിക്കായി കാത്തിരിക്കുകയായിരുന്നെന്ന് മാധവന്റെ ട്വീറ്റിന് മറുപടിയായി തമിഴ് താരം സൂര്യയും പ്രതികരിച്ചിരുന്നു.

pathram:
Related Post
Leave a Comment