ഒരു ഫോണിന് ഒരു സിം മതി; ഇടയ്ക്കിടെ മാറ്റേണ്ടതില്ല; സ്മാര്‍ട്ട് ഫോണുകള്‍ക്കായി ഇതാ എത്തി ഇ-സിം

ടെക് മേഖലയില്‍ വന്‍ മാറ്റങ്ങള്‍ ആണ് ഓരോ ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സ്മാര്‍ട്ട് ഫോണുകളുടെ കാര്യത്തില്‍ ഓരോ ദിവസവും കൂടുതല്‍ സവിശേഷതകളുള്ള ഫോണുകള്‍ ഇറങ്ങുന്നു. ഇപ്പോഴിതാ സ്മാര്‍ട്ട് ഫോണുകളിലെ സിം കാര്‍ഡുകളിലും മാറ്റം വരുകയാണ്. മൈക്രോ സിമ്മില്‍ നിന്ന് മിനി സിമ്മായി അതില്‍ നിന്ന് നാനോയായി ഇപ്പോഴിതാ സിം കാര്‍ഡ് സ്മാര്‍ട്ടായി ഇ -സിം ആയിമാറിയിരിക്കുകയാണ്. ഓരോ ഫോണിലും സിമ്മിനു പകരമായി പുതിയ നിലവാരത്തില്ലുള്ള ഇലക്‌ട്രോണിക് ചിപ്പ് അഥവാ എംബെഡ്ഡഡ് സിം (ഇ-സിം) ഉണ്ടാകും.

ഇ-സിം കൊണ്ടുള്ള പ്രധാന ഗുണം വിവിധ കണക്ഷനുകള്‍ക്കു വേണ്ടി വെവ്വേറെ സിമ്മുകള്‍ കൊണ്ടു നടക്കേണ്ട എന്നതാണ്. ഒരു ഫോണിനു ഒരു സിം കാര്‍ഡ് മതിയാകും. പുതിയ കണക്ഷന്‍ എടുക്കുമ്പോള്‍ ആ കണക്ഷന്റെ ഐ ഡി ഇ ഫോണില്‍ നല്‍കിയാല്‍ മാത്രം മതിയാകും. ഒരു നമ്പരും ഒരു പ്ലാനും വിവിധ ഡിവൈസുകളില്‍ ഉപയോഗിക്കാം എന്നത് ഇസിമ്മിന്റെ പ്രത്യേകതയാണ്.

ഒരു ഫോണിനു ഒരു സിം എന്ന സംവിധാനം വരുന്നതോടുകൂടി വിദേശ സഞ്ചാരം നടത്തുന്നവര്‍ക്ക് പ്രയോജനപ്പെടുന്ന ഒന്നാണ് ഇ-സിം. ഓരോ രാജ്യത്തേക്കും കടക്കുമ്പോഴും സിം മാറ്റി ഇടേണ്ട കാര്യമില്ല. അതാതു രാജ്യങ്ങളിലെ മൊബൈല്‍ സര്‍വീസ് ദാതാക്കളില്‍ നിന്ന് ലഭിക്കുന്ന ഐ ഡി ഫോണില്‍ മാറ്റി നല്‍കിയാല്‍ മതിയാകും. സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അവ നഷ്ടപ്പെടാനുള്ള സാധ്യതയും ഇല്ലാതാകുന്നു.


സ്മാര്‍ട്ട് ഡിവൈസുകളുടെ മദര്‍ ബോര്‍ഡുകളില്‍ അഭിവാജ്യഭാഗമായ രീതിയില്‍ വെര്‍ച്വല്‍ സ്‌പേസില്‍ ആയിരിക്കും ഇനി സിമ്മുകളുടെ സ്ഥാനം. ആഗോള മൊബൈല്‍ നെറ്റ്വര്‍ക്ക് ഓപ്പറ്റേറ്റഴ്‌സിന്റെ അസ്സോസിയേഷനായ ജി.എസ്.എം.എ (Group Special Mobile Association) ആണ് ഇ -സിം എന്ന ആശയം മുന്നോട്ടു വച്ചതും വികസിപ്പിച്ചതും.

pathram:
Leave a Comment