ബിഷപ്പ് നേരത്തെ തന്നെ രാജിവെക്കേണ്ടതായിരുന്നു,ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ തള്ളി ലത്തീന്‍ സഭ

കൊച്ചി: കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ തള്ളി ലത്തീന്‍ സഭ. ബിഷപ്പ് നേരത്തെ തന്നെ രാജിവെക്കേണ്ടതായിരുന്നെന്ന് കേരള റീജിയണല്‍ ലത്തീന്‍ കാത്തലിക് കൗണ്‍സില്‍ ആവശ്യപ്പെട്ടു. താനാണ് സഭ എന്ന ബിഷപ്പിന്റെ നിലപാട് ശരിയല്ല. വ്യക്തിപരമായി ബിഷപ്പിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സഭക്കെതിരെയുള്ള ആരോപണങ്ങള്‍ ആണെന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ല. സഭക്ക് കളങ്കമുണ്ടാക്കുന്ന നടപടിയാണ് ബിഷപ്പ് സ്വീകരിച്ചിരിക്കുന്നതെന്ന് സഭാ വക്താവ് ഷാജി ജോര്‍ജ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ബിഷപ്പെന്ന നിലയില്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ധാര്‍മിക ബോധവും നീതി ബോധവും വിശ്വാസ്യതയും ഫ്രാങ്കോയുടെ പ്രവര്‍ത്തിയിലൂടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ഇത്തരം ആരോപണങ്ങളില്‍ ഉന്നതസ്ഥാനീയരില്‍ നിന്നും ധാര്‍മികതയാണ് വിശ്വാസികള്‍ പ്രതീക്ഷിക്കുന്നതെന്നും ലത്തീന്‍ സഭ വ്യക്തമാക്കുന്നു. എന്നാല്‍, താന്‍ നേരത്തെ രാജി വെക്കാന്‍ അലോചിച്ചിരുന്നുവെന്ന് ഫ്രാങ്കോ മുളക്കല്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.സഹവൈദികര്‍ തന്നെ പിന്തിരിപ്പിച്ചുവെന്നും ബിഷപ്പ് വ്യക്തമാക്കി.

pathram desk 2:
Related Post
Leave a Comment