ചായം തേച്ചു നില്‍ക്കെ യാത്ര പറയുക…. ഏതൊരു അഭിനേതാവും കൊതിക്കുന്ന മരണമാണ് അത്‌: മഞ്ജു വാര്യര്‍

കെച്ചി:സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ച നടനും സംവിധാന സഹായിയുമായിരുന്ന കുഞ്ഞുമുഹമ്മദിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നടി മഞ്ജു വാര്യര്‍ രംഗത്ത്. മഞ്ജുവിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് അനുശോചനം അറിയിച്ചിരിക്കുന്നത്. ഏതൊരു അഭിനോതാവും കൊതിക്കുന്ന മരണമാണ് അദ്ദേഹത്തിന്റേതെന്ന് മഞ്ജു കുറിച്ചു. ഈ പുഴയും കടന്ന് എന്ന ചിത്രത്തിന്റെ കാലം മുതല്‍ ഇക്കയെ പരിചയമുണ്ട്, അദ്ദേഹം സെറ്റുകളില്‍ തമാശ പറഞ്ഞ് ഏവരേയും സന്തോഷിപ്പിക്കുമായിരുന്നു, ഇക്കയില്‍ നിറയെ സ്‌നേഹമായിരുന്നു. മഞ്ജു കുറിച്ചു.

മഞ്ജു വാര്യരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

ഏതൊരു അഭിനേതാവും കൊതിക്കുന്ന മരണമാണ് കുഞ്ഞുമുഹമ്മദിക്കയുടേത്. ചായം തേച്ചു നില്‍ക്കെ യാത്ര പറയുക. ഗുരു ഗോപിനാഥിനും, മടവൂരാശാനും, ആലുംമൂടന്‍ ചേട്ടനും, ഗീതാനന്ദന്‍ മാഷിനും ലഭിച്ച ഭാഗ്യം. ‘ഈ പുഴയും കടന്നി’ ന്റെ കാലം തൊട്ടേ ഇക്കയെ പരിചയം ഉണ്ട്. ഏറ്റവും ഒടുവില്‍ ‘ആമി’ യിലും ഒപ്പമുണ്ടായിരുന്നു. വേഷം ചെറുതാണെങ്കിലും ഷൂട്ടിങ്ങ് തീരുവോളം കുഞ്ഞുമുഹമ്മദിക്ക സെറ്റില്‍ തന്നെ കാണും. തമാശകള്‍ പറഞ്ഞ് എല്ലാവരെയും സന്തോഷിപ്പിക്കും. ചിലപ്പോഴൊക്കെ വീട്ടില്‍ നിന്ന് ഭക്ഷണമുണ്ടാക്കിക്കൊണ്ടുവരും. എന്നും സ്‌നേഹം മാത്രം വിളമ്പിയിരുന്ന ഒരു മനുഷ്യന്‍. പ്രിയപ്പെട്ട ഇക്കയ്ക്ക് വിട….

pathram desk 2:
Related Post
Leave a Comment