സാധനങ്ങള്‍ മറിച്ചുവിറ്റ് നാലേകാല്‍ കോടിയുടെ തട്ടിപ്പ്; മലയാളിക്കെതിരേ പരാതിയുമായി ലുലു ഗ്രൂപ്പ്

ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ മാനെജറായിരുന്ന മലയാളി 4.24 കോടി രൂപയുടെ വെട്ടിപ്പ് നടത്തി മുങ്ങിയെന്നു പരാതി. സൗദിയിലെ മുറബ്ബ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ മാനേജരായിരുന്ന കഴക്കൂട്ടം ശാന്തിനഗര്‍ സാഫല്യത്തില്‍ ഷിജു ജോസഫിനെതിരെ ലുലു ഗ്രൂപ്പ് റിയാദിലെ ഇന്ത്യന്‍ എംബസിക്കും ഡിജിപി, തിരുവനന്തപുരം ജില്ലാ കലക്ടര്‍, സിറ്റി പൊലീസ് കമ്മിഷണര്‍ എന്നിവര്‍ക്കും പരാതി നല്‍കി. ഇയാളെ കണ്ടെത്തി പണം വീണ്ടെടുക്കണമെന്നാണ് ആവശ്യം. നാലു വര്‍ഷമായി ലുലുവില്‍ ജോലി ചെയ്യുന്ന 42കാരനായ ഷിജു വിതരണക്കാരില്‍നിന്നു സ്ഥാപനമറിയാതെ വന്‍തോതില്‍ സാധനങ്ങള്‍ വാങ്ങി മറിച്ചുവിറ്റാണു പണം സമ്പാദിച്ചിരുന്നതെന്നു പറയുന്നു. ഇതിനായി ലുലുവിന്റെ രേഖകളും സീലും വ്യാജമായി നിര്‍മിക്കുകയും ചെയ്‌തെന്നും കമ്പനി അറിയിച്ചു. സാധനങ്ങള്‍ വാങ്ങിയ ബില്ലുകള്‍ അക്കൗണ്ട്‌സില്‍ എത്തിയപ്പോഴാണു വന്‍ തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. ഇതിനുമുന്‍പുതന്നെ ഷിജു നാട്ടിലേക്കു കടന്നിരുന്നു.

pathram:
Related Post
Leave a Comment