ആരോപണം വാസ്തവവിരുദ്ധം,ബിഷപ്പിനെതിരെയുള്ള പരാതി സഭയെ കരിവാരിത്തേക്കാനുള്ള ആസൂത്രിതശ്രമത്തിന്റെ ഭാഗം: പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയെ കയ്യൊഴിഞ്ഞ് മിഷണറീസ് ഓഫ് ജീസസ്

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ കയ്യൊഴിഞ്ഞ് മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹം. കന്യാസ്ത്രീയുടെ ആരോപണം വാസ്തവവിരുദ്ധമാണെന്നും ബിഷപ്പിനെതിരെയുള്ള പരാതി സഭയെ കരിവാരിത്തേക്കാനുള്ള ആസൂത്രിതശ്രമത്തിന്റെ ഭാഗമാണെന്നും മിഷണറീസ് ഓഫ് ജീസസ് അറിയിച്ചതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ലൈഗികാരോപണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നയിക്കുന്ന ജലന്ധര്‍ രൂപതയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സന്യാസിനീസമൂഹമാണ് പരാതിക്കാരിയായ കന്യാസ്ത്രീ ഉള്‍പ്പെടുന്ന മിഷണറീസ് ഓഫ് ജീസസ്. പുതിയ പ്രസ്താവനയ്ക്ക് പിന്നില്‍ ബിഷപ്പിന്റെ ഇടപെടലുണ്ടെന്ന സൂചനയുണ്ട്.

അതേസമയം, ബിഷപ്പിനെതിരായ പീഡനക്കേസില്‍ ഹൈക്കോടതി പോലീസിനെതിരെ രൂക്ഷവിമര്‍ശനം അഴിച്ചുവിട്ടു. അന്വേഷണം എന്തുകൊണ്ട് ഇതുവരെ പൂര്‍ത്തിയാക്കിയില്ലന്ന് കോടതി പോലീസിനോട് ആരാഞ്ഞു. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

pathram desk 2:
Related Post
Leave a Comment