കന്യാസ്ത്രീക്കെതിരായ അധിക്ഷേപം, പി.സി.ജോര്‍ജ് 20ന് നേരിട്ട് ഹാജരാകണമെന്ന് ദേശീയ വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച പി.സി.ജോര്‍ജ് നേരിട്ട് ഹാജരാകണമെന്ന് ദേശീയ വനിതാ കമ്മീഷന്‍.ഡല്‍ഹിയിലെ വനിതാ കമ്മീഷന്‍ ഓഫീസില്‍ ജോര്‍ജ് നേരിട്ട് ഹാജരാകണമെന്നാണ് നിര്‍ദേശം. ഈ മാസം 20ന് ജോര്‍ജ് ഹാജരാകണമെന്നാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ നല്‍കിയ ഉത്തരവ്. പരാതി നല്‍കിയ കന്യാസ്ത്രീയെ ‘വേശ്യ’ എന്ന് പി.സി.ജോര്‍ജ് അഭിസംബോധന ചെയ്തിരുന്നു. മറ്റുള്ള നിയമസഭാ സാമാജികര്‍ക്ക് കൂടി അപമാനമാണ് പി.സി.ജോര്‍ജ് എന്ന് കമ്മീഷന്‍ അധ്യക്ഷ പ്രസ്താവിച്ചു.

കൊച്ചിയില്‍ സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ റോഡില്‍ കുത്തിയിരുന്ന് പേരെടുക്കാന്‍ വേണ്ടിയുള്ള ശ്രമമാണ് നടത്തുന്നതെന്ന് പി.സി.ജോര്‍ജ് ആരോപിച്ചു. പരാതി നല്‍കിയ കന്യാസ്ത്രീയെ അവഹേളിച്ച് കഴിഞ്ഞ ദിവസം പി.സി.ജോര്‍ജ് സംസാരിച്ചത് ഏറെ വിവാദമായിരുന്നു. സ്ത്രീ സുരക്ഷാ നിയമം മുതലെടുക്കുനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും പി.സി.ജോര്‍ജ് ആരോപിച്ചു. ഫ്രാങ്കോ മുളക്കലിന്റെ ഭാഗത്ത് തെറ്റ് കാണില്ലെന്നും പന്ത്രണ്ട് പ്രാവശ്യം പീഡനത്തിനിരയായ കന്യാസ്ത്രീ പതിമൂന്നാം തവണ പരാതി നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നാണ് പി.സി ജോര്‍ജ് ആരോപിച്ചിരുന്നു.

ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ബന്ധുക്കള്‍ കോടനാട് വലിയ വീടും ഷോപ്പിംഗ് കോംപ്ലക്സ് വച്ചത് വെറും മൂന്ന് കൊല്ലം കൊണ്ടാണ്. ബിഷപ്പിനെതിരായ പരാതിയില്‍ കന്യാസ്ത്രീക്ക് വേണ്ടി സമരത്തിനിറങ്ങിയ കന്യാസ്ത്രീകള്‍ സഭയില്‍ നിന്നും വേറിട്ടു നില്‍ക്കുന്നുവരാണെന്നും പി.സി ജോര്‍ജ് ആരോപിച്ചിരുന്നു. ദേശീയ വനിതാ കമ്മീഷന്റെ വിമര്‍ശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് വനിതാ കമ്മീഷന്‍ തന്റെ മൂക്ക് ചെത്തുമോയെന്നായിരുന്നു പി.സി.ജോര്‍ജ് ചോദിച്ചു.

പി.സി.ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരെ കന്യാസ്ത്രീയുടെ കുടുംബം കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. എംഎല്‍എയുടെ അധിക്ഷേപത്തില്‍ മനം നൊന്ത് പീഡനത്തിനിരയായ കന്യാസ്ത്രീ ഇന്നലെ നടത്താനിരുന്ന പത്രസമ്മേളനത്തില്‍ നിന്ന് പിന്‍മാറി. പി.സി.ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരെ കന്യാസ്ത്രീ പരാതി നല്‍കിയാല്‍ കേസെടുക്കാമെന്ന് പോലീസ് അറിയിച്ചു. ജോര്‍ജിനെതിരെ സ്വമേധയാ കേസെടുക്കാന്‍ ആകുമോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Leave a Comment