തീവണ്ടി വമ്പന്‍ ഹിറ്റിലേക്ക്… ഷൂട്ടിംഗ് വേളയിലെ കുസൃതികള്‍ പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍

ടൊവീനോ തോമസിന്റെ തീവണ്ടി തീയേറ്ററുകള്‍ നിറഞ്ഞോടി വിജയക്കുതിപ്പ് തുടരുകയാണ്. വിജയത്തില്‍ പ്രേക്ഷകര്‍ക്ക് നന്ദിയറിയിച്ച് അണിയറപ്രവര്‍ത്തകരും ടോടൊവീനോയും രംഗത്തെത്തിയിട്ടുണ്ട്. മലയാള സിനിമാചരിത്രത്തിലാദ്യമായി ഒരു ദിവസം ഒരു തിയേറ്ററില്‍ 18 ഷോകള്‍ വരെയാണ് നടത്തുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തുന്നു. മികച്ച പ്രതികരണമാണ് എങ്ങുനിന്നും സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമയിലെ അഭിനേതാക്കളെല്ലാം അവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തിയിട്ടുണ്ടെന്ന് പ്രേക്ഷകരും അതോടൊപ്പം സിനിമാരംഗത്തെ പ്രമുഖരും അവകാശപ്പെടുന്നു.

ഇതിനിടയില്‍ ട്രോളന്മാരും ചിത്രത്തെ പുകഴ്ത്തി രംഗത്ത് വന്നിട്ടുണ്ട്. ഇപ്പോഴിതാ ഷൂട്ടിംഗ് വേളയിലെ കുസൃതികളുടെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് തീവണ്ടി ടീം. അതേസമയം ചരിത്രം തിരുത്തിക്കുറിച്ച് ഒരു തീയേറ്ററില്‍ ഒരു ദിവസം 18 ഷോയാണ് ചിത്രം ഓടുന്നത്.

ചിത്രത്തില്‍ പുതുമുഖ നടി സംയുക്ത മേനോനാണ് നായിക. ചിത്രത്തില്‍ തൊഴില്‍രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ടൊവിനോയുടെ കാമുകിയുടെ റോളിലാണ് നടി എത്തുന്നത്.

ടൊവിനോയ്ക്കു പുറമെ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈജു കുറുപ്പ്, സുരഭി ലക്ഷ്മി, സുധീഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോഴിക്കോട് ജില്ലയിലെ പയ്യോളിയിലാണ് ചിത്രത്തിന്റെ പ്രധാനഭാഗങ്ങള്‍ ചിത്രീകരിച്ചത്. ആക്ഷേപ ഹാസ്യരീതിയില്‍ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ദുല്‍ഖറിന്റെ സെക്കന്‍ഡ് ഷോയ്ക്കായി രചന നിര്‍വ്വഹിച്ച വിനി വിശ്വലാലാണ്.

pathram desk 1:
Related Post
Leave a Comment