മോഹന്‍ലാല്‍ ഭദ്രന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സ്ഫടികത്തിന് രണ്ടാം ഭാഗം പ്രഖ്യാപിച്ച് യുവസംവിധായകന്‍. ബിജു. ജെ. കട്ടയ്ക്കല്‍ ആണ് സ്ഫടികം 2 ഇരുമ്പന്‍ എന്ന പേരില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നത്.
സമൂഹമാധ്യമത്തിലൂടെയാണ് ബിജു വാര്‍ത്ത പുറത്തുവിട്ടത്. സൂചനകള്‍. ‘യുവേഴ്സ് ലവിങ്ലി’ എന്ന ചിത്രമൊരുക്കിയ ബിജുവിന്റെ രണ്ടാമത്തെ ചിത്രമാണിത്.
എന്നാല്‍ ചിത്രത്തിനും സംവിധായകനുമെതിരെ വലിയ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന് വരുന്നത്. ചിത്രത്തിന്റെ പേര് മാറ്റണമെന്നും ക്ലാസിക് എന്ന് അവകാശപ്പെടാന്‍ അര്‍ഹതയുള്ള ചിത്രത്തെ നശിപ്പിക്കാന്‍ തങ്ങള്‍ സമ്മതിക്കില്ലെന്നും ആരാധകര്‍ പറയുന്നു.
കമന്റുകള്‍ താഴെ
‘തോമാച്ചായന്‍ എന്നാല്‍ ലാലേട്ടനല്ല. അഭിനയിച്ച നടനോളമോ അതിലേറെയോ വളര്‍ന്ന ഒറ്റ കഥാപാത്രമേ ഉള്ളു മലയാളക്കരയില്‍. അത് തോമാച്ചായനാ. അതെങ്ങാനും നീ തൊട്ടു നശിപ്പിച്ചാല്‍ അന്ന് തീരുമാനം ആവും നിന്റെ കരിയര്‍’. ‘ചേട്ടാ …വെറുതെ ഒരു സീന്‍ ഉണ്ടാക്കണ്ട ..സ്ഫടികത്തിനു ജനങ്ങളുടെ മനസ്സില്‍ ഒരു സ്ഥാനം ഉണ്ട് …അത് ഒരിക്കലും മായുകയും ഇല്ല …അത് നശിപ്പിക്കരുത് …അപേക്ഷയാണ്’.
‘ഇതില്‍ ആടുതോമ ഉണ്ടായിരുന്നെങ്കില്‍ ഞങ്ങളുടെ ഏട്ടനെ ഒന്നു കൂടി കാണാനുള്ള കൊതി കൊണ്ട് ഞങ്ങള്‍ സമ്മതിച്ചേനെ… ഞങ്ങള്‍ടെ ഏട്ടനില്ലാത്ത ഒരു സ്ഫടികം ഞങ്ങള്‍ക്ക് വേണ്ട… ഇനിയും ഇറക്കാന്‍ ധൈര്യമുണ്ടെങ്കില്‍ ഇറക്കിക്കോ .. പക്ഷെ അതിന് വേണ്ടി മുടക്കിയ ഒരു 5പൈസ പോലും അതിന് കിട്ടില്ല.. ഓര്‍ത്തു വെച്ചോ’…
സ്ഫടികം 2 നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ. നല്ല സിനിമകളായ ആദ്യ ഭാഗങ്ങളെ മോശമാക്കുന്ന സിനിമ നമുക്ക് വേണ്ട
ആടുതോമയുടെ മകന്‍ ഇരുമ്പന്‍ സണ്ണിയുടെ കഥയാണ് സ്ഫടികം 2 പറയുന്നത് എന്നാണ്. മലയാളത്തിന്റെ യുവ സൂപ്പര്‍താരമാണ് ചിത്രത്തില്‍ നായകനാനയി എത്തുന്നതെന്നും അദ്ദേഹം പറയുന്നു.
ബോളിവുഡിന്റെ ഹോട്ട്താരം സണ്ണി ലിയോണും ചിത്രത്തിലുണ്ടാകുമെന്ന് അണിയ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. സ്ഫടികത്തിലെ സില്‍ക്ക് സ്മിത അവതരിപ്പിച്ച ലൈലയുടെ മകളായാണ് സണ്ണി എത്തുന്നതെന്നാണ് പറയുന്നത്. ഹോളിവുഡ് നിര്‍മാണക്കമ്പനിയായ മൊമന്റം പിക്ചേഴ്സ് നിര്‍മാണത്തില്‍ സഹകരിക്കുന്നുണ്ടെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് സ്ഫടികത്തിലെ ആടുതോമ. ഇന്നും തോമയും സ്ഫടികവും ആരാധകര്‍ക്ക് ആവേശമാണ്. ഭദ്രന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വാര്‍ത്ത സമൂഹമാധ്യമലോകത്ത് ഹിറ്റായി കഴിഞ്ഞു.
എന്നാല്‍ സ്ഫടികത്തിന്റെ രണ്ടാം ഭാഗം ഒരുക്കാന്‍ നീക്കമുണ്ടായിരുന്നെങ്കിലും അത്തരമൊരു തുടര്‍ച്ച സ്ഫടികം ആവശ്യപ്പെടുന്നില്ല എന്നായിരുന്നു ഭദ്രന്റെ നിലപാട്. സ്ഫടികത്തിന് രണ്ടാം ഭാഗം സൃഷ്ടിക്കാന്‍ തനിക്കെന്നല്ല ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം മുമ്പുള്ള അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു
Leave a Comment