ട്രോളുകളൊക്കെ കാണുന്നുണ്ട്, അടിപൊളി.. സ്പെഷ്യല്‍ നന്ദി!!! തീവണ്ടിയെ ട്രോളിയവരോട് ടൊവീനോ

ടൊവീനോയെ നായകനാക്കി ഫെല്ലിനി സംവിധാനം ചെയ്ത തീവണ്ടി തിയേറ്ററുകള്‍ നിറഞ്ഞോടുകയാണ്. ചിത്രത്തിന്റെ വിജയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ടൊവീനോ തോമസ്. സിനിമയോടും എന്നോടും നിങ്ങള്‍ കാണിക്കുന്ന സ്നേഹത്തിന് ഒരുപാട് നന്ദി. പക്ഷെ ആ സിനിമയിലെ ചില രംഗങ്ങള്‍ മൊബൈലില്‍ ഷൂട്ട് ചെയ്തത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് കാണാനിടയായി. അത് ഷൂട്ട് ചെയ്തവരുടെ ഉദ്ദേശശുദ്ധി മനസ്സിലാക്കുന്നു. ഇഷ്ടം കൊണ്ട് ചെയ്യുന്നതാണെന്നും അറിയാം. എങ്കിലും ഇനിയും സിനിമ കണ്ടിട്ടില്ലാത്തവരുടെ ആസ്വാദനത്തിനെ അത് ബാധിച്ചേക്കാം എന്നുള്ളതുകൊണ്ട് അത് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും ടൊവീനോ ഫേസ്ബുക്കില്‍ കുറിച്ചു.

ട്രോളുകളൊക്കെ കാണുന്നുണ്ട്. അടിപൊളിയാണ്. ട്രോളന്മാര്‍ക്ക് ഒരു സ്പെഷ്യല്‍ നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിത്രത്തില്‍ പുതുമുഖ നടി സംയുക്ത മേനോനാണ് നായികയാവുന്നത്. ചിത്രത്തില്‍ തൊഴില്‍രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ടൊവിനോയുടെ കാമുകിയുടെ റോളിലാണ് നടി എത്തുന്നത്.

ടൊവിനോയ്ക്കു പുറമെ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈജു കുറുപ്പ്, സുരഭി ലക്ഷ്മി, സുധീഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോഴിക്കോട് ജില്ലയിലെ പയ്യോളിയിലാണ് ചിത്രത്തിന്റെ പ്രധാനഭാഗങ്ങള്‍ ചിത്രീകരിച്ചത്.

ആക്ഷേപ ഹാസ്യരീതിയില്‍ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ദുല്‍ഖറിന്റെ സെക്കന്‍ഡ് ഷോയ്ക്കായി രചന നിര്‍വ്വഹിച്ച വിനി വിശ്വലാലാണ്.

pathram desk 1:
Related Post
Leave a Comment