ബിഗ് ബോസ് വിട്ടവര്‍ കണ്ടുമുട്ടി, കിടിലന്‍ മേക്കോവറില്‍ രഞ്ജിനി; ചിത്രങ്ങള്‍…

കൊച്ചി:മലയാളം’ റിയാലിറ്റി ഷോയില്‍ നിന്ന് പുറത്തായ അവതാരിക രഞ്ജിനി ഹരിദാസിന് പുതിയമുഖം. തന്റെ പുത്ത്ല്‍ കിടിലന്‍ മേക്കോവര്‍ താരം തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ആരാധകരുമായി പങ്കുവെച്ചത്. ബിഗ് ബോസിലെത്തിയപ്പോള്‍ രഞ്ജിനിയുടെ മുടിയുടെ അടിവശം ലൈറ്റ് ബ്ലോണ്ട് നിറമായിരുന്നു ചെയ്ത് സ്‌റ്റൈല്‍ ചെയ്തത്. എന്നാല്‍ റിയാലിറ്റി ഷോ വിട്ടതോടെ താരം മുടി മുറിച്ച് മുടിയ്ക്ക് റെഡ്ഡിഷ് ഡാര്‍ക്ക് ബ്ലോണ്ട് ഷെയ്ഡ് നല്‍കിയാണ് പുത്തന്‍ മുഖം സ്വന്തമാക്കിയിരിക്കുന്നത്.

മലയാളം അവതാരികമാരില്‍ രഞ്ജിനി ഹെയര്‍ സ്റ്റെലുകൊണ്ടൊക്കെ വേറിട്ടു നില്‍ക്കാറുണ്ട്. ഒരേ സ്‌റ്റൈല്‍ അധികകാലം നിര്‍ത്താത്ത അപൂര്‍വ്വം ചില വ്യക്തികളില്‍ ഒരാളുമാണ് രഞ്ജിനി. ബിഗ് ബോസ് സമ്മാനിച്ച വിരസത അകറ്റാനാണോ പുതിയ ലുക്ക് പിടിച്ചതെന്നൊക്കെയാണ് ആരാധകര്‍ ചോദിക്കുന്നത്. പുത്തല്‍ സ്‌റ്റൈലുകള്‍ നമ്മെ റിഫ്രഷാക്കുമെന്ന് രഞ്ജിനി പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ അത്തരമൊരു റിഫ്രഷ്‌മെന്റിനാണ് താരം പുതിയ മുഖം കണ്ടെത്തിയിരിക്കുന്നത് എന്ന് ഇതിലൂടെ വ്യക്തമാണ്.


pathram desk 2:
Related Post
Leave a Comment