ന്യൂഡല്‍ഹി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അമിത് ഷാ തന്നെ നയിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ സംഘടനാ തെരഞ്ഞെടുപ്പ് വേണ്ട എന്നാണ് ബിജെപി ദേശീയ നിര്‍വാഹക സമിതിയുടെ തീരുമാനം. ലോക്സഭാ തെരഞ്ഞെടുപ്പിലും അമിത് ഷാ തന്നെ നയിക്കണമെന്നാണ് സമിതിയുടെ തീരുമാനം. 2019 വരെയാണ് ഷായുടെ പ്രവര്‍ത്തന കാലാവധി.
2014ല്‍ നേടിയതിനേക്കാള്‍ മികച്ച വിജയം നേടാനാണ് ബിജെപി നീക്കം. മികച്ച വിജയത്തോടെ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്ന് അമിത് ഷാ സൂചിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുന്‍പേയുള്ള തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് നിര്‍വാഹക സമിതി യോഗം വിളിച്ചു ചേര്‍ത്തത്. 2014 ഓഗസ്റ്റില്‍ രാജ്നാഥ് സിങ് കേന്ദ്രമന്ത്രിയായതോടെയാണ് അമിത് ഷാ പാര്‍ട്ടി അധ്യക്ഷനായത്.
മൂന്ന് വര്‍ഷമാണ് പാര്‍ട്ടി അധ്യക്ഷന്റെ പ്രവര്‍ത്തന കാലാവധി.2016ല്‍ അമിത് ഷാ വീണ്ടും അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. ‘അജയ്യ ബിജെപി’ എന്നതാണ് മുദ്രാവാക്യം. നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തെ അഭിസംബോധന ചെയ്യും. ഈ മുദ്രാവാക്യം ഉയര്‍ത്തി പിടിച്ചായിരിക്കും ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
Leave a Comment