പി.കെ.ശശി എംഎല്‍എക്കെതിരായ ആരോപണം: പരാതിക്കാരിക്കൊപ്പം,ആരെയും സംരക്ഷിക്കില്ലെന്ന് എ.കെ.ബാലന്‍

പാലക്കാട്: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരായ പരാതിയില്‍ ആരെയും സംരക്ഷിക്കില്ല എന്ന് മന്ത്രി എ.കെ.ബാലന്‍.പി.കെ.ശശിക്കെതിരായ പരാതി അന്വേഷിക്കാന്‍ എ.കെ.ബാലനെയും പി.കെ.ശ്രീമതിയെയും പാര്‍ട്ടി നിയോഗിച്ചിരുന്നു. തന്റെ പരാതി സംഘടനാപരമായി അന്വേഷിക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം.

പരാതിക്കാരിക്കൊപ്പം പാര്‍ട്ടി നിലകൊള്ളും. പ്രളയം കാരണമാണ് പി.കെ.ശശിക്കെതിരെ നടപടിയെടുക്കാന്‍ വൈകിയതെന്നും എ.കെ.ബാലന്‍ അറിയിച്ചു.ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയായ യുവതി സിപിഎം കേന്ദ്ര നേതൃത്വത്തിനാണ് പി.കെ.ശശി എംഎല്‍എക്കെതിരെ പരാതി നല്‍കിയത്.

പരാതിക്കാരിയുടെ മാനസികാവസ്ഥ കണക്കിലെടുത്ത് മാത്രമേ നടപടി ക്രമങ്ങള്‍ മുന്നോട്ട് കൊണ്ട് പോകൂ എന്നും ബാലന്‍ അറിയിച്ചു. അതെ സമയം, പാര്‍ട്ടി എടുക്കുന്ന എന്ത് നടപടിയും സ്വീകരിക്കുമെന്ന് പി.കെ.ശശി എംഎല്‍എ അറിയിച്ചു. തനിക്കെതിരെ പരാതി ഉയര്‍ന്നിട്ടില്ലെന്നും മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്നും പി.കെ.ശശി ആരോപിച്ചു.എംഎല്‍എക്കെതിരെ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

pathram desk 2:
Related Post
Leave a Comment