സ്‌റ്റെയില്‍ മന്നന്റെ പുതിയ ചിത്രം ‘പേട്ട’,സംവിധാനം കാര്‍ത്തിക് സുബ്ബരാജ്;സോഷ്യല്‍ മീഡിയയില്‍ വൈറലായി മോഷന്‍ പോസ്റ്റര്‍

കൊച്ചി:നായകനാകുന്ന പുതിയ ചിത്രം പേട്ടയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തു വിട്ടു. രജനികാന്ത് മാസ് ലുക്കിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. മെര്‍ക്കുറിക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ഒരു ചര്‍ച്ചിനകത്ത് നടന്ന് വരുന്ന രീതിയിലാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലും പോസ്റ്റര്‍ വൈറലാണ്. വന്‍ താര നിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

നവാസുദ്ധീന്‍ സിദ്ധീഖി, വിജയ് സേതുപതി, സിമ്രാന്‍, തൃഷ, ബോബി സിംഹ, സനന്ത് റെഡ്ഡി, മേഘ ആകാശ് എന്നിവര്‍ ആദ്യമായി ഈ ചിത്രത്തിലൂടെ ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുക.

pathram desk 2:
Related Post
Leave a Comment