പി.കെ ശശി രാജിവെച്ച് അന്വേഷണം നേരിടണം, എം.എല്‍.എ സ്ഥാനത്ത് തുടര്‍ന്നാല്‍ അത് കേരളാ പോലീസിന് സമ്മര്‍ദ്ദമുണ്ടാക്കുമെന്ന് ദേശീയ വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: പീഡന ആരോപണ വിധേയനായ പി.കെ. ശശി എം.എല്‍.എ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ. ആരോപണ വിധേയനായിരിക്കെ എം.എല്‍.എ സ്ഥാനത്ത് തുടര്‍ന്നാല്‍ അത് കേരളാ പോലീസിന് സമ്മര്‍ദ്ദമുണ്ടാക്കും. അതിനാല്‍ എം.എല്‍.എ സ്ഥാനം രാജിവെച്ച് പി.കെ. ശശി അന്വേഷണം നേരിടണമെന്നാണ് തന്റെ നിലപാടെന്ന് രേഖാ ശര്‍മ പറഞ്ഞു.

പീഡന പരാതിയില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. വിഷയത്തില്‍ 15 ദിവസത്തിനകം നടപടിയെടുത്ത് വിവരങ്ങള്‍ അറിയിക്കണമെന്ന് കേരള ഡി.ജി.പി ലോകനാഥ് ബെഹ്‌റയ്ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോലീസ് നടപടി വൈകുന്നത് ദൗര്‍ഭാഗ്യകരമാണ്. സംസ്ഥാന വനിതാകമ്മീഷന്‍ അധ്യക്ഷ ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകയെപ്പോലെ പ്രസ്താവനകളുമായി രംഗത്ത് വരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും രേഖാ ശര്‍മ പറഞ്ഞു.

pathram desk 2:
Related Post
Leave a Comment