ലാലേട്ടന്റെ അടുത്ത് തന്നെ ഇരിക്കാന്‍ നോക്കുമെന്ന് കാര്‍ത്തി

മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും തമിഴ് സൂപ്പര്‍ താരം സൂര്യയും ഒന്നിക്കുന്ന പുതിയ ചിത്രത്തെക്കുറിച്ച് മലയാള, തമിഴ് സിനിമാ പ്രേക്ഷകര്‍ക്കും ആരാധകര്‍ക്കും വലിയ പ്രതീക്ഷകളാണുള്ളത്. ഇരുവരും ബിഗ്സ്‌ക്രീനില്‍ ഒന്നിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ സഹോദരനെ പോലെ തന്നെ തനിക്കും മോഹന്‍ലാലുമൊന്നിച്ച് അഭിനയിക്കുക എന്നത് വലിയ സ്വപ്നമാണെന്ന് പറഞ്ഞിരിക്കുകയാണ് കാര്‍ത്തിയും.

മോഹന്‍ലാലിനൊപ്പം ഒന്നിച്ചൊരു പടം ചെയ്യുക എന്നത് എന്റെയും വലിയ സ്വപ്നമാണ്. അദ്ദേഹതെ പോലെ ഫ്ളക്സിബിളായ നടന്മാര്‍ കുറവാണ്. അദ്ദേഹമുള്ള ഒരു ചടങ്ങില്‍ പോയാല്‍ എങ്ങനെയെങ്കിലും അദ്ദേഹത്തിന്റെ അടുത്ത് തന്നെ ഇരിക്കാന്‍ നോക്കും. അടുത്തിടെ കണ്ട കായംകുളം കൊച്ചുണ്ണിയുടെ പോസ്റ്ററിലെ ലുക്ക് അമ്പരപ്പിക്കുന്നതായിരുന്നു. ഒരുപാട് തവണ കണ്ട സിനിമയാണ് പുലിമുരുകന്‍.

അയന്‍, കോ, മാട്രാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ കെ വി ആനന്ദാണ് മോഹന്‍ലാല്‍ സൂര്യ ചിത്രത്തിന്റെ സംവിധായകന്‍. സിനിമയില്‍ സൂര്യ പ്രത്യക്ഷപ്പെടുന്നത് നാല് ഗെറ്റപ്പുകളിലാണ്. മോഹന്‍ലാല്‍ നെഗറ്റീവ് ടച്ചുള്ള രാഷ്ട്രീയക്കാരനായിട്ടാണ് എത്തുന്നതെന്ന് സൂചനയുണ്ട്.

സിനിമയുടെ ബജറ്റ് നൂറു കോടിയാണ്. യന്തിരന്‍ 2, കത്തി തുടങ്ങിയ വമ്പന്‍ സിനിമകളുടെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ടീമിന്റെ തേന്മാവിന്‍ കൊമ്പത്ത് എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്റെ ക്യാമറാമാനും കെ വി ആനന്ദ് ആയിരുന്നു. ജില്ലക്കു ശേഷം മോഹന്‍ലാല്‍ വേഷമിടുന്ന തമിഴ് സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

pathram desk 1:
Related Post
Leave a Comment