തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രോളുകള്‍ തട്ടി നടക്കാന്‍ വയ്യാത്ത സ്ഥിതിയാണ്. ന്യൂജെന്‍മാര്‍ക്കിടയില്‍ ട്രോളന്മാര്‍ വഹിക്കുന്ന പങ്ക് ചില്ലറയൊന്നുമല്ല. കുടുകുടാ ചിരിപ്പിച്ചുകൊണ്ട് ചിന്തിപ്പിക്കാന്‍ ട്രോളന്മാര്‍ക്കുള്ള കഴിവു തന്നെയാണ് അവര്‍ക്ക് ഇത്ര ജനപ്രീതി നേടിക്കൊടുത്ത്.
ഇപ്പോഴിതാ വിദഗ്ധ ട്രോള്‍ ഗ്രൂപ്പുകളെയൊക്കെ കടത്തിവെട്ടി കേരളാ പോലീസിന്റെ ‘യൂണിഫോം ട്രോളന്മാര്‍’ ദിവസങ്ങള്‍ക്കുള്ളില്‍ അരങ്ങ് പിടിച്ചെടുത്തിരിക്കുകയാണ്. മറ്റ് ട്രോള്‍ പേജുകളെയൊക്കെ നിമിഷങ്ങള്‍ക്കുള്ളിലാണ് കേരളാ പോലീസ് കടത്തിവെട്ടിയിരിക്കുന്നത്.
ട്രോളര്‍മാരുടെ ചോദ്യങ്ങള്‍ക്ക് അവരെ കടത്തിവെട്ടുന്ന ട്രോള്‍ മറുപടിയാണ് കേരളാ പോലീസ് നല്‍കുന്നത്. അതിന് എറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തേപ്പ് കിട്ടിയ ആണുങ്ങള്‍ പരാതി നല്‍കിയാല്‍ നീതി കിട്ടുമോ എന്ന ചോദ്യത്തിന് കേരളാ ട്രോളന്‍ പോലീസ് നല്‍കിയ മറുപടി. തേപ്പിന് സെക്ഷന്‍ ഐ.പി.സിയിലില്ല എന്നായിരുന്നു മറുപടി.
Leave a Comment