ദുരിതസമയത്ത് കൂടെ നിന്നതിനു ഒരായിരം നന്ദി പറയുന്നു… പക്ഷെ അതിന്റെ പേരില്‍ തീവണ്ടി കാണാന്‍ ഉദ്ദേശിക്കുന്നില്ല’ കിടിലന്‍ മറുപടിയുമായി ടൊവിനോ

പ്രളയസമയത്ത് സഹായഹസ്തവുമായി പ്രവര്‍ത്തിച്ച നടനാണ് ടൊവിനോ തോമസ്. ടോവിനോ നായകനായ തീവണ്ടി സെപ്തംബര്‍ ഏഴിനു തിയറ്ററുകളിലെത്തുകയാണ്. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് താരം ഫെയ്സ്ബുക്കില്‍ പങ്കുവെച്ച ഒരു പോസ്റ്റിനു വന്ന കമന്റും അതിനു താരം നല്‍കിയ മറുപടിയുമാണ് ചര്‍ച്ചയാകുന്നത്.

‘ദുരിതസമയത്ത് കൂടെ നിന്നതിനു ഒരായിരം നന്ദി പറയുന്നു…പക്ഷെ അതിന്റെ പേരില്‍ മാത്രം ഈ പടം കാണാന്‍ ഉദ്ദേശിക്കുന്നില്ല( താങ്കളും അത് തീരെ ആഗ്രഹിക്കുന്നില്ല എന്നറിയാം) നല്ല പടം ആണെങ്കില്‍ തീര്‍ച്ചയായും കണ്ടിരിക്കും എന്നായിരുന്നു പോസ്റ്റിനു താഴെ വന്ന കമന്റ്.. ഇതിനാണ് സാധാരണക്കാരന്‍ എന്ന നിലയില്‍ നോക്കിക്കാണുന്ന തരത്തില്‍ ടൊവിനോ മറുപടി നല്‍കിയിരിക്കുന്നത്. സത്യം.. അങ്ങനെയെ പാടുള്ളു. സിനിമ വേറെ ജീവിതം വേറെ എന്നായിരുന്നു താരത്തിന്റെ മറുപടി. താരത്തെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.

pathram desk 1:
Related Post
Leave a Comment