നടന്‍ ജോജുവിന് ഇനി ജീപ്പ് റാംഗ്ലര്‍ സ്വന്തം

കൊച്ചി:ജീപ്പ് റാംഗ്ലര്‍ സ്വന്തമാക്കി മലയാളത്തിന്റെ പ്രിയനടനും നിര്‍മാതാവുമായ ജോജു ജോര്‍ജ്. എസ്‌യുവികളില്‍ ഏറ്റവും കരുത്തുറ്റതും സ്‌റ്റൈലിഷുമായിട്ടുള്ള വാഹനമാണ് താരം തെരഞ്ഞെടുത്തത്. ജോജുവിന്റെ അസാന്നിധ്യത്തില്‍ കൊച്ചിയിലെ പിനാക്കിള്‍ ജീപ്പ് ഷോറൂമില്‍ നിന്നും കുടുംബാംഗങ്ങളാണ് റാംഗ്ലര്‍ ഏറ്റുവാങ്ങിയത്. റാംഗ്ലറിന്റെ പെട്രോള്‍ വകഭേദമാണ് താരം സ്വന്തമാക്കിയത്. നിലവില്‍ ഫോര്‍ഡ് എന്‍ഡവര്‍ ആണ് താരത്തിന് സ്വന്തമായിട്ടുള്ള വാഹനം.

73 ലക്ഷം രൂപയാണ് റാംഗ്ലറിന്റെ കൊച്ചിയിലെ ഓണ്‍ റോഡ് വില. പെര്‍ഫോമന്‍സിനും ആഡംബരത്തിനും ഒരുപോലെ മുന്‍തൂക്കം നല്‍കുന്നൊരു എസ്‌യുവിയാണ് റാംഗ്ലര്‍. 284 കുതിരശക്തിയും 347എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന 3.6 ലിറ്റര്‍ പെന്റാസ്റ്റാര്‍ വി6 പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിനു പുറമെ 2.6 ലിറ്റര്‍ ഡീസല്‍ എന്‍ജിനും റാംഗ്ലറിന് കരുത്തേകുന്നുണ്ട്.

pathram desk 2:
Leave a Comment