കലോത്സവും ഫിലിം ഫെസ്റ്റിവലും ഇക്കൊല്ലം ഇല്ല!!! തുക ദുരിതാശ്വാസ നിധിയിലേക്ക്

തിരുവനന്തപുരം: പ്രളയക്കെടുതിയെ തുടര്‍ന്ന് ഈ വര്‍ഷം സംസ്ഥാനത്ത് ആഘോഷങ്ങള്‍ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാന സ്‌കൂള്‍ കലോത്സവം, ഐ.എഫ്.എഫ്.കെ (ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള), ടൂറിസവുമായി ബന്ധപ്പെട്ട കലാപരിപാടികള്‍, എന്നിവ ഒഴിവാക്കി കൊണ്ടുള്ള ഉത്തരവ് പൊതുഭരണ വകുപ്പ് പുറത്തിറക്കി. ഒരു വര്‍ഷത്തേക്ക് നടത്താനിരുന്ന സര്‍ക്കാരിന്റെ എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

ഇതിനായി നീക്കിവച്ചിട്ടുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനാണ് തീരുമാനം. ഗവര്‍ണറുടെ ഉത്തരവ് പ്രകാരം പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയാണ് ഉത്തരവിറക്കിയത്.

സ്‌കൂള്‍ കലോത്സവം, കായികമേള ഉള്‍പ്പെടെയുള്ളവ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ഈ മാസം ഏഴിന് ക്യു.ഐ.പി യോഗം ചേരാനിരിക്കെയാണ് പൊതുഭരണവകുപ്പ് മുഴുവന്‍ ആഘോഷ, ഉത്സവ പരിപാടികളും ഒഴിവാക്കി ഉത്തരവിറക്കിയത്.

pathram desk 1:
Leave a Comment