ദുരിതാശ്വാസ ക്യാമ്പിലും രക്ഷയില്ല; 11 കാരിയെ 46കാരന്‍ പീഡിപ്പിച്ചു

തൃശ്ശൂര്‍: ദുരിതാശ്വാസ ക്യാമ്പില്‍ 11 കാരി പീഡനത്തിനിരയായി. കല്ലിടവഴി തെറ്റിയില്‍ വീട്ടില്‍ രാധാകൃഷ്ണ(46)നെയാണ് അന്തിക്കാട് എസ്.ഐ എസ്.ആര്‍ സനീഷ് അറസ്റ്റ് ചെയ്തത്.

പുത്തന്‍പീടികയിലെ സെന്റിനറി ഹാളിലാണ് ദുരിത ബാധിതരുള്ളത്. അറസ്റ്റിലായ രാധാകൃഷ്ണനെ പോക്‌സോ കോടതി റിമാന്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി ക്യാമ്പിനോട് ചേര്‍ന്ന പുത്തന്‍പീടിക ജി.എല്‍.പി സ്‌കൂളിന്റെ മൂത്രപ്പുരയില്‍ വെച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടി പൊലീസില്‍ പരാതി നല്‍കി.

ക്യാമ്പുകളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം കണക്കിലെടുത്ത് വനിതാ പോലീസിനെ ക്യാമ്പുകളില്‍ നിയമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ക്യാമ്പുകളില്‍ പോലീസിനെ നിയോഗിച്ചിരുന്നില്ലെന്ന് ക്യാമ്പിലുള്ളവര്‍ പറയുന്നത്.

pathram:
Related Post
Leave a Comment