ഗാന്ധിജിയുടെ മരണം ആഘോഷിച്ചവരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്ന് നടി

രാഷ്ട്രപിതാവിന്റെ മരണം ആഘോഷിച്ചവരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്ന് നടി സ്വര ഭാസ്‌കര്‍. ഡല്‍ഹിയില്‍ മാധ്യമങ്ങളുമായി സംവദിക്കുന്നതിനിടയിലാണ് സ്വരയുടെ പ്രതികരണം.

‘ഈ രാജ്യത്താണ് മഹാത്മാ ഗാന്ധി വെടിയേറ്റ് വീണത്. ആ സമയത്ത് അദ്ദേഹത്തിന്റെ മരണം ആഘോഷമാക്കിയവരും ഉണ്ടായിരുന്നു. ഇന്ന് അവര്‍ അധികാരത്തിലിരിക്കുന്നു. അവരെ ജയിലടക്കണമെന്നാണോ പറയുന്നത്, എന്നാല്‍ അതിന് തീര്‍ച്ചയായും കഴിയില്ലെന്നതാണ് ഉത്തരം’, സ്വര പറഞ്ഞു.

കേന്ദ്ര സര്‍ക്കാറിനെതിരേ ശക്തമായ വിമര്‍ശനങ്ങളുമായി ഈയിടെ സ്വര രംഗത്ത് വന്നിരുന്നു. സാമൂഹ്യ പ്രവര്‍ത്തകരെയും എഴുത്തുകാരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും ഇന്ത്യയിലെ ജയിലുകള്‍ അവര്‍ക്ക് വേണ്ടി മാത്രമാണെന്നും സ്വര പറഞ്ഞു.

pathram desk 1:
Related Post
Leave a Comment