അഭ്യൂഹങ്ങള്‍ക്കു വിരാമം….. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും

ന്യൂഡല്‍ഹി: ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസാകും. പുതിയ ചീഫ് ജസ്റ്റിസ് ആരായിരിക്കുമെന്നത് സംബന്ധിച്ച എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സീനിയോരിറ്റി ക്രമമനുസരിച്ച് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ തന്റെ പിന്‍ഗാമിയായി തെരഞ്ഞെടുത്തു.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ തന്റെ പിന്‍ഗാമിയായി തെരഞ്ഞെടുത്തെന്നും ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും സിഎന്‍എന്‍ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

ചീഫ് ജസ്റ്റിസിന്റെ കത്തില്‍ ആശ്ചര്യപ്പെടാനുള്ളതൊന്നുമില്ലെന്നും പാരമ്പര്യം പിന്തുടരുക മാത്രമാണ് അദ്ദേഹം ചെയ്തിരിക്കുന്നതെന്നും സുപ്രീം കോടതി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. സമ്പ്രദായപ്രകാരം ഏറ്റവും മുതിര്‍ന്ന ജഡ്ജിയെയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി നിയമിക്കുന്നത്.

ഈ ആഴ്ച ആദ്യം നിയമമന്ത്രാലയം പുതിയ ചീഫ് ജസ്റ്റിസ് ആരായിരിക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയോട് ആരാഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ദീപക് മിശ്രയുടെ പ്രതികരണം.

pathram desk 2:
Related Post
Leave a Comment