ഇടിക്കൂട്ടില്‍ ചരിത്ര നേട്ടം കൊയ്യ്ത് ഇന്ത്യ, ബോക്‌സിങില്‍ അമിതിനും ബ്രിജില്‍ പുരുഷ ടീമിനും സ്വര്‍ണം

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്റെ 14-ാം ദിനത്തില്‍ ഇന്ത്യയ്ക്ക് ഇരട്ട സ്വര്‍ണം. പുരുഷന്‍മാരുടെ ലൈറ്റ് ഫ്ളൈ വെയ്റ്റ് 49 കിലോഗ്രാം ബോക്സിങ്ങില്‍ ഇന്ത്യയുടെ അമിത് പന്‍ഗലും പുരുഷ വിഭാഗം ബ്രിജ് ടീമുമാണ് സ്വര്‍ണം നേടിയത്. ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണനേട്ടം 15 ആയി.

പുരുഷ വിഭാഗം ലൈറ്റ് ഫ്ലൈ വെയ്റ്റ് 49 കിലോയിലാണ് അമിത് സ്വര്‍ണം നേടിയത്. റിയോ ഒളിംപിക്സ് സ്വര്‍ണമെഡല്‍ ജേതാവായ ഉസ്ബെക്കിസ്ഥാന്‍ താരം ഹസന്‍ബോയ് ദുസ്മറ്റോവിനെ 3-2നാണ് അമിത് തോല്‍പ്പിച്ചത്.

15 സ്വര്‍ണവും 23 വെള്ളിയും 31 വെങ്കലവും ഉള്‍പ്പെടെ ജക്കാര്‍ത്തയിലെ ആകെ മെഡല്‍നേട്ടം 69 ആക്കി. 2010ലെ ഗ്വാങ്ചൗ ഗെയിംസില്‍ 14 സ്വര്‍ണവും 17 വെള്ളിയും 34 വെങ്കലവും ഉള്‍പ്പടെ നേടിയ 65 മെഡലുകളുടെ റെക്കോര്‍ഡാണ് തിരുത്തിയത്. ഇനി സ്‌ക്വാഷ് വനിതാ വിഭാഗം ടീം ഇനത്തിലും ഇന്ത്യയ്ക്കു ഫൈനലുണ്ട്.

pathram desk 2:
Related Post
Leave a Comment