രാത്രി വൈകിയുള്ള ഫോണ്‍വിളി ഉറക്കം നഷ്ടപ്പെടുത്തി; സഹോദരിയെ 16കാരന്‍ കഴുത്ത് ഞെരിച്ച് കൊന്നു!

മുംബൈ: രാത്രിയുള്ള ഫോണ്‍ വിളി ശല്യമായതോടെ 16കാരന്‍ 19കാരിയായ സഹോദരിയെ കഴുത്തു ഞെരിച്ചു കൊന്നു. മുംബൈ താനെയിലാണ് സംഭവം. ദീര്‍ഘനേരം ഫോണില്‍ സംസാരിക്കുന്നതിനേയും തന്റെ ഉറക്കം കളയുന്നതിനെയും ചൊല്ലി സഹോദരന്‍ സ്ഥിരം വഴക്കുണ്ടാക്കിയിരുന്നു. കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ സഹോദരി ഉച്ച സമയം മുതല്‍ രാത്രി ഏറെ നീളും വരെ സുഹൃത്തുമായി സംസാരിച്ചു.

പിറ്റേന്ന് ഇതേ ചൊല്ലി ചേച്ചിയും അനിയനും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെയുണ്ടായ കയ്യേറ്റത്തില്‍ സഹോദരിയെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു. പിന്നീട് ശരീരം മറവു ചെയ്യാന്‍ തന്റെ സുഹൃത്തുക്കളെ വിളിച്ചു വരുത്തി. ഇതു ശ്രദ്ധയില്‍പ്പെട്ട അേയല്‍വാസി പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

പോലീസെത്തി ആണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ഹോമിലേയ്ക്ക് മാറ്റി.

pathram desk 1:
Related Post
Leave a Comment