വീണ്ടും ശക്തമായ കാറ്റിന് സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: വടക്ക് പടിഞ്ഞാറ് ദിശകളില്‍ ശക്തമായ കാറ്റിന് സാധ്യത.കേരള, കര്‍ണ്ണാടക, ലക്ഷദ്വീപ് എന്നീ തീരങ്ങളില്‍ ആണ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മത്സ്യബന്ധനത്തിന് പോകുന്നവര്‍ ജാഗ്രത ഉറപ്പ് വരുത്തേണ്ടതാണ് എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മണിക്കൂറില്‍ 25 മുതല്‍ 35 കി.മീ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യത ഉണ്ട്. എന്നാല്‍ ചിലപ്പോള്‍ അതില്‍ കൂടാനും സാധ്യത ഉണ്ടെന്നും അതോടൊപ്പം കടല്‍ പ്രക്ഷുദ്ധമാവാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

pathram desk 2:
Related Post
Leave a Comment