കീ കീ ചലഞ്ചിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മേരി പോപ്പിന്‍സ് ചലഞ്ച്; അപകടകരമെന്ന് വിലയിരുത്തല്‍

സോഷ്യല്‍ മീഡിയയില്‍ ഓരോ സമയത്ത് ഓരോ ചലഞ്ചുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. അവസാനമായി സോഷ്യല്‍ മീഡിയയില്‍ തരംഗമായത് കിക്കീ ചലഞ്ചായിരുന്നു. ഇപ്പോള്‍ അതിന് ശേഷം പുതിയൊരു ചലഞ്ച് കൂടി സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മേരി പോപ്പിന്‍സ് ചലഞ്ച് എന്നാണ് പുതിയ ചലഞ്ചിന്റെ പേര്. വാട്ട് ഡിസ്നിയുടെ മേരി പോപ്പിന്‍സ് എന്ന കഥയാണ് ചലഞ്ചിന് ആധാരം.

കുട്ടികള്‍ക്കായി പല കാലഘടങ്ങളിലായി എഴുതിയ പുസ്തകങ്ങളിലാണ് ഈ മാജിക്കല്‍ കഥാപാത്രങ്ങള്‍ ഉള്ളത്. കൈയ്യില്‍ ഒരു കുടപിടിച്ച് ഉയരത്തില്‍ നിന്ന് ചാടുന്നതാണ് മേരി പോപ്പിന്‍സ് ചലഞ്ച്. കാറ്റിന്റെ ഗതിക്കനുസരിച്ച് കുടയുമായി ചാടുന്ന ആള്‍ എത്തിച്ചേരുകയാണ് ചെയ്യുന്നത്.

ഓടുന്ന കാറില്‍ നിന്നും ഡോര്‍ തുറന്നിറങ്ങി റോഡിലൂടെ കാറിനൊപ്പം നീങ്ങി നൃത്തം ചെയ്യുന്നതായിരുന്നു കിക്കീ ചലഞ്ച്. എന്നാല്‍ കുടയും പിടിച്ച് ഉയരത്തില്‍ നിന്നും ചാടുന്നതാണ് മേരി പോപ്പിന്‍സ് ചലഞ്ച്. പാലത്തിന് മുകളില്‍ നിന്നും കെട്ടിടത്തിന് മുകളില്‍ നിന്നുമാണ് പലരും ഈ ചലഞ്ച് ചെയ്യുന്നത്.

എസ്പൂണ്‍ ഫുള്‍ ഓഫ് ഷുഗര്‍ ഹെല്‍പ്സ് ദ് മെഡിസിന്‍ ഗോ ഡൗണ്‍ എന്ന മേരി പോപ്പിന്‍സ്? ഗാനത്തിനൊപ്പമാണ് ചലഞ്ച് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും പലരും ചലഞ്ച് ഏറ്റെടുത്ത് വിജയിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളും പങ്കിടുന്നുണ്ട്.

pathram desk 1:
Related Post
Leave a Comment