കേരളത്തെ വിറപ്പിച്ച പ്രളയം സിനിമായാകുന്നു…!!! ‘കൊല്ലവര്‍ഷം 1193’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

കൊച്ചി: കേരളത്തെ വിറപ്പിച്ച ‘മഹാപ്രളയം’ സിനിമയാകുന്നു. നവാഗതനായ അമല്‍ നൗഷാദാണ് പ്രളയത്തെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത്. കഥയും തിരക്കഥയും ഒരുക്കിയതും അമല്‍ തന്നെയാണ്. കൊല്ലവര്‍ഷം 1193 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തിരുവോണത്തിന് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു. 2015 ചെന്നൈ വെള്ളപ്പൊക്കം ആസ്പദമാക്കി ‘ ചെന്നൈ വാരം’ എന്ന തമിഴ് ചിത്രത്തിന്റെ പണിപ്പുരയിലായിരുന്ന അണിയറപ്രവര്‍ത്തകര്‍, കേരളത്തിലെ മഹാപ്രളയത്തിനൊപ്പം തിരക്കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് ‘കൊല്ലവര്‍ഷം 1193’ ഒരുക്കുന്നത്. അതെ സമയം മികച്ചൊരു താര നിര തന്നെ ചിത്രത്തിലുണ്ടാകും എന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

കാമറ ദേവന്‍ മോഹനന്‍, സംഗീതം സഞ്ജയ് പ്രസന്നന്‍ , ചിത്രസംയോജനം ബില്‍ ക്ലിഫേര്‍ഡ്, കലാസംവിധാനം ജോസഫ് എഡ്വേഡ് എഡിസണ്‍. ചിത്രം 2019 ആദ്യ മാസങ്ങളില്‍ പ്രദര്‍ശനത്തിനെത്തും.

pathram desk 1:
Related Post
Leave a Comment